പോണ്ടിച്ചേരി: സീനിയർ വനിതകളുടെ സീചെം ട്രോഫിയില്‍ കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം. ഹിമാചല്‍പ്രദേശിനെ 14 റണ്‍സിന് പരാജയപ്പെടുത്തിയാണ് കേരളം തങ്ങളുടെ കുതിപ്പ് തുടർന്നത്.
ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ ക്യാപ്റ്റൻ ആശ ശോഭനയാണ് വിജയശില്‍പ്പി. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് താരം പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കുന്നത്. സ്കോർ: കേരളം – 137/7, ഹിമാചല്‍പ്രദേശ് – 123/10 .ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. തുടക്കത്തില്‍ തന്നെ ഓപ്പണർ ടി.
ഷാനിയുടെ വിക്കറ്റ് നഷ്ടമായെങ്കിലും, സി.എം.സി. നജ്‌ലയുടെയും (46 റണ്‍സ്) കിരണ്‍ നവ്‌ഗിരെയുടെയും (20 റണ്‍സ്) ബാറ്റിംഗ് കേരളത്തിന് തുണയായി. മധ്യനിരയില്‍ ക്യാപ്റ്റൻ ആശ ശോഭന (19 റണ്‍സ്), സജന സജീവൻ (17 റണ്‍സ്) എന്നിവരും നിർണായക സംഭാവനകള്‍ നല്‍കി. ഹിമാചല്‍പ്രദേശിനായി ജ്യോതി…
