മലയാളത്തിലെ പ്രിയ താരങ്ങളായ ധ്യാൻ ശ്രീനിവാസൻ, അല്‍താഫ് സലിം, റിയാസ് ഖാൻ എന്നിവർക്കൊപ്പം പ്രമുഖ സോഷ്യല്‍ മീഡിയ താരം നിതിൻ പരമേശ്വറും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രം സീക്രട്ട് ഓഫ് കലിംഗയുടെ ടീസർ റിലീസ് ആയി.
മിസ്റ്ററി ഹൊറർ കോമഡി സ്വഭാവത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സനീഷ് ഉണ്ണികൃഷ്ണനാണ്. പുരാതന കലിംഗ രാജ്യത്തിന്‍റെ അവശിഷ്ടങ്ങളുള്ള ഒരു കോളജ് കാമ്പസും, അവിടുത്തെ കാട്ടിലുള്ള ഒരു പഴയ കിണറും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ആത്മാവ്, പുറത്തുവരുമ്പോള്‍ ഉണ്ടാവുന്ന രസകരവും അമ്പരപ്പിക്കുന്നതുമായ സംഭവങ്ങളാണ് സിനിമ പറയുന്നത്. പ്രേക്ഷകരെ ഏറെ അമ്പരപ്പിക്കുന്നതും രസകരമാവുന്ന തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസറിലൂടെ വ്യക്തമാണ്.
ജിഷ്ണു എം. ആര്യനും സനീഷ് ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. ഈ മാസം ചിത്രം തിയറ്റർ റിലീസിന് എത്തുമെന്ന് നിർമാതാക്കള്‍ അറിയിച്ചു. ചിത്രത്തില്‍…
