കൊച്ചി. ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതില്‍ ക്യത്യമായ മുന്‍ഗണന ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഉന്നതാധികാര സമിതിയുടെ (ഹൈ പവര്‍ കമ്മിറ്റി) പുതിയ അധ്യക്ഷനായി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് വി.ജി.
അരുണിനെ നിയമിച്ചു. സമിതി അധ്യക്ഷനായിരുന്ന ജസ്റ്റിസ് എസ്. സിരിജഗന്‍റെ നിര്യാണത്തെത്തുടര്‍ന്നാണ് നിയമനം. നിയമനം ജസ്റ്റിസ് വി.
രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ദേവസ്വം ബഞ്ച് അംഗീകരിച്ചു. ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സമിതിയുടെ പ്രധാന ചുമതല. തീര്‍ഥാടകരുടെ സുരക്ഷ, ഗതാഗത നിയന്ത്രണം, മാലിന്യ സംസ്‌കരണം, കുടിവെള്ള വിതരണം തുടങ്ങിയ കാര്യങ്ങളില്‍ സമിതി മേല്‍നോട്ടം വഹിക്കും. ഓരോ പദ്ധതിക്കും വിശദമായ പ്രോജക്‌ട് റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നിലവില്‍ നടക്കുന്ന ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാസ്റ്റര്‍ പ്ലാനിന്റെ യഥാര്‍ഥ ലക്ഷ്യങ്ങളില്‍ നിന്ന്…
