കറാച്ചി: ഷാർജയില്‍ നിന്നും പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് പോയ ചരക്ക് വിമാനം കാണാതായി. വിമാനം അറബിക്കടലില്‍ തകർന്നുവീണോയെന്നാണ് സംശയം.
അഞ്ച് ജീവനക്കാരുമായി പറന്നുയർന്ന ബോയിംഗ് 737 വിമാനമാണ് കാണാതായത്. ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 9:21 ഓടെയാണ് വിമാനവുമായുള്ള ബന്ധം എയർ ട്രാഫിക് കണ്‍ട്രോളർമാർക്ക് നഷ്ടമായത്. വിമാനം താഴേക്ക് ഇറങ്ങാൻ തുടങ്ങുന്നതിന് മിനിറ്റുകള്‍ക്ക് മുൻപ് വിമാനത്തിലെ നാവിഗേഷൻ സിസ്റ്റത്തിന് തകരാർ സംഭവിച്ചതായി ജീവനക്കാർ റിപ്പോർട്ട് ചെയ്തിരുന്നു. രാത്രി 9:18ന് വിമാനത്തിനെ നാവിഗേഷൻ സംവിധാനത്തില്‍ തകരാർ ഉള്ളതായി പൈലറ്റ് എയർ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചിരുന്നു. തുടർന്ന് വിമാനത്തെ സഹായിക്കാൻ കണ്‍ട്രോളർമാർ ശ്രമിച്ചെങ്കിലും 9:21 ഓടെ റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. കറാച്ചിയില്‍ നിന്നും ഏകദേശം 287 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്ത് വച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. വിമാനത്തിന്‍റെ ഉയരത്തില്‍ പെട്ടെന്ന് വലിയ വ്യതിയാനങ്ങള്‍ ഉണ്ടാവുകയും തുടർന്ന് അതിവേഗത്തില്‍ താഴേക്ക് പതിക്കുകയുമായിരുന്നു…
