പത്തനംതിട്ട: എൻഡിഎ സ്ഥാനാഥി ശോഭാ സുരേന്ദ്രനെതിരേ രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് മതേതര മണ്ണാണ് പണം കൊടുത്ത് വാങ്ങാൻ പറ്റുന്നതല്ല പാലക്കാടിന്‍റെ ജനാധിപത്യ ബോധവും മൂല്യവു എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
പാലക്കാട്ട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് രാഹുലിന്‍റെ പ്രതികരണം.കൈയില്‍ കുറെ പണം ഉണ്ടെങ്കില്‍ അത് ആളുകള്‍ക്ക് കൊടുത്തോളൂ, പക്ഷേ അത് കൊണ്ട് അവരുടെ വോട്ട് വാങ്ങാം എന്ന് വിചാരിക്കണ്ടന്നും രാഹുല്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം രാഹുല്‍ പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം…കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങളുടെ സഹപ്രവർത്തകർ പാലക്കാടിന്‍റെ വിവിധ ഭാഗങ്ങളില്‍ വോട്ടിനായി പണം ഒഴുക്കുന്നു എന്ന് കേട്ടിരുന്നു. ഇന്ന് നിങ്ങളുടെ ഒപ്പം വാഹനത്തില്‍ വന്ന നിങ്ങളുടെ വിശ്വസ്ത പോലും നിങ്ങള്‍ പോകുന്ന വീടുകളില്‍ പണം കൊടുക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ്. ദൃശ്യങ്ങള്‍ പകർത്തിയ താങ്കളുടെ മകന്‍റെ…
