Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

സിനിമകളില്‍ മലയാളം പറയില്ലെന്ന് ജാൻവി കപൂര്‍, ആ ഭാഷ കൈകാര്യംചെയ്യാൻ വളരേ ബുദ്ധിമുട്ടാണെന്നും മനോഹരമായ, മധുരതരമായ ഭാഷയാണതെന്നും താരം വെളിപ്പെടുത്തി

ലയാളികള്‍ക്കും ഏറെ സുപരിചിതയായ നടിയാണ് ബോളിവുഡ് താരമായ ജാൻവി കപൂർ. ബോളിവുഡില്‍ മാത്രമല്ല തെലുങ്കു സിനിമകളിലും താരം സജീവമാണ്.

ഇപ്പോഴിതാ ഇനി താൻ സിനിമകളില്‍ മലയാളം പറയില്ലെന്ന് അറിയിച്ചിരിക്കുകയാണ് താരം. മലയാളം സംസാരിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാനില്ലെന്നാണ് നടി ജാൻവി കപൂർ പറഞ്ഞത്. ഭാഷ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായതിനാലാണ് ഈ പിന്മാറ്റമെന്നും താരം വ്യക്തമാക്കി. തനിക്ക് ആ ഭാഷ കൈകാര്യംചെയ്യാൻ വളരേ ബുദ്ധിമുട്ടാണെന്നും മനോഹരമായ, മധുരതരമായ ഭാഷയാണതെന്നും താരം പറഞ്ഞു.

ഉച്ചാരണത്തിന്‍റെ കാര്യത്തില്‍ തമിഴും തെലുങ്കും തുനിക്ക് പരിചിതമായി തോന്നുന്നുവെന്നും ജാൻവി കൂട്ടിച്ചേർത്തു. പരംസുന്ദരി എന്ന ബോളിവുഡ് ചിത്രത്തില്‍ ജാൻവി മലയാളം സംസാരിച്ചിരുന്നു. ഇത് ഏറെ ട്രോളുകള്‍ക്കും ഇടയാക്കി. തെക്കേപ്പാട്ട് സുന്ദരി ദാമോദരൻ പിള്ള എന്ന മലയാളി കഥാപാത്രത്തെയായിരുന്നു ഈ ചിത്രത്തില്‍ ജാൻവി അവതരിപ്പിച്ചത്. എന്നാല്‍ ജാൻവി മലയാളം പറഞ്ഞത് വലിയ ട്രോളായി മാറി. ട്രെയിലർ ഇറങ്ങിയപ്പോള്‍ മുതല്‍…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika