Dailyhunt

സിന്നറിന് കിരീടം

മോണ്ടെ കാർലോ: മോണ്ടെ കാർലോ മാസ്റ്റേഴ്സ് ടെന്നീസ്‌‍ ഫൈനലില്‍ നിലവിലെ ചാന്പ്യനും ലോക ഒന്നാം നന്പർ താരവുമായ കാർലോസ് അല്‍കാരസിനെ 7-6 (7-5) 6-3 സ്കോറിന് പരാജയപ്പെടുത്തി യാനിക് സിന്നർ കിരീടം ചൂടി.

ജയത്തോടെ കഴിഞ്ഞ നവംബറിന് ശേഷം സിന്നർ ആദ്യമായി ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചുവന്നു. കഴിഞ്ഞ നവംബറില്‍ നടന്ന എടിപി ചാന്പ്യൻഷിപ്പിന്‍റെ ഫൈനലില്‍ സിന്നർ നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയിച്ചതിനുശേഷം ലോകത്തിലെ ആദ്യ രണ്ട് സ്ഥാനക്കാരുടെ ആദ്യ കൂടിക്കാഴ്ച കൂടിയായിരുന്നു മൊണാക്കോ ഡിസൈറില്‍ നടന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika