Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്തത് പാവ് ഭാജി; കിട്ടിയത് 'വലിച്ചുതീര്‍ത്ത ബീഡി'! 100 രൂപയുടെ കൂപ്പണ്‍ നല്‍കി തടിയൂരി കമ്പനി

ണ്‍ലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ വഴി ഓർഡർ ചെയ്ത പാവ് ഭാജിക്കൊപ്പം വലിച്ചുതീർത്ത ബീഡി ലഭിച്ചെന്ന ബെംഗളൂരു സ്വദേശിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

പ്രിയം തഹബില്‍ദാർ എന്ന യുവാവിനാണ് ഈ ദുരനുഭവം ഉണ്ടായത്. ഓർഡർ ചെയ്ത ഭക്ഷണത്തിനൊപ്പം നല്‍കിയ അരിഞ്ഞ സവാളയ്ക്ക് മുകളിലായാണ് വലിച്ചുതീർത്ത നിലയിലുള്ള ബീഡിയും വെച്ചിരുന്നത്. തനിക്ക് ലഭിച്ച ഭക്ഷണത്തിന്‍റെ ചിത്രം ഉള്‍പ്പെടെ പങ്കുവെച്ചാണ് യുവാവ് എക്സിലൂടെ തന്‍റെ അനുഭവം ലോകത്തെ അറിയിച്ചത്. “സൊമാറ്റോയില്‍ നിന്ന് പാവ് ഭാജി ഓർഡർ ചെയ്തു, ഒരു ബീഡി സൗജന്യമായി ലഭിച്ചു. എന്നാല്‍ അത് മുഴുവനായും വലിച്ചുതീർത്തതായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ ഇങ്ങനെയൊരു ഫ്രീ ഓഫർ ഞാൻ ആഗ്രഹിച്ചിരുന്നില്ല” എന്ന കുറിപ്പോടെയാണ് യുവാവ് ചിത്രം പങ്കുവെച്ചത്. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് സൊമാറ്റോ കസ്റ്റമർ സപ്പോർട്ട് ടീം യുവാവിനെ ബന്ധപ്പെടുകയും, ബുദ്ധിമുട്ട് നേരിട്ടതിന് പകരമായി അടുത്ത ഓർഡറിനായി 100…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika