Dailyhunt

സൂചന കണ്ട് പടിച്ചില്ലെങ്കില്‍. സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ അനിവാര്യം; തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പ്രക്രിയ; ജി. സുധാകരനെ തള്ളി വീണ്ടും എം.എ ബേബി

തിരുവനന്തപുരം: സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ പ്രക്രിയ അനിവാര്യമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി.

നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അത്തരം ചർച്ചകളിലേക്കു കടക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിലെ ചില മുതിർന്ന നേതാക്കള്‍തന്നെ പാർട്ടി വിട്ടു കോണ്‍ഗ്രസ് ചേരിയില്‍ സ്ഥാനാർഥികളായത് തെറ്റുതിരുത്തല്‍ പ്രക്രിയയിലേക്ക് ഉടൻ കടക്കേണ്ടതുണ്ടെന്ന സൂചനയാണ് നല്‍കുന്നത്. തെറ്റുതിരുത്തല്‍ പ്രക്രിയയുടെ ഭാഗമായി നടപടികളുണ്ടാകും. പാർട്ടി കോണ്‍ഗ്രസ് തെറ്റുതിരുത്തല്‍ നടപടികളും നയരേഖകളും അംഗീകരിക്കുന്നുണ്ട്.

എല്ലാ കമ്യൂണിസ്റ്റ് പാർട്ടികളും തെറ്റുതിരുത്തല്‍ നടപടി സ്വീകരിക്കാറുണ്ട്. ജി. സുധാകരനും പി.കെ.ശശിയും ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാർട്ടിവിട്ട് എതിർ ചേരിയില്‍ സ്ഥാനാർഥികളായതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് ഇതൊന്നും ഒരുതരത്തിലുള്ള വെല്ലുവിളിയുമല്ലെന്നായിരുന്നു മറുപടി.

ചിലർ പോകുമ്ബോള്‍ പാർട്ടി രക്ഷപ്പെടുന്ന സാഹചര്യവുമുണ്ട്. ജി. സുധാകരൻ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചു പോയത് അദ്ദേഹത്തിന്‍റെ എത്രവലിയ തകർച്ചയെയാണ് കാണിക്കുന്നത്. തൊഴിലാളികള്‍ അടക്കമുള്ള, വിശ്വസിച്ച ജനസഞ്ചയത്തോട് കാട്ടുന്ന വിശ്വാസമില്ലായ്മയല്ലേ ഇത്. മുമ്ബ് കണ്ണൂരില്‍ എം.വി.…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika