Dailyhunt

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട ! പാരാസെയിലിങ്ങിനിടെ കയര്‍ പൊട്ടി യുവതി കടലിലേക്ക് വീണ സംഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി

ഗോവയിലെ ബാഗ ബീച്ചില്‍ പാരാസെയിലിങ്ങിനിടെ കയർ പൊട്ടി വിനോദസഞ്ചാരി കടലില്‍ വീണ സംഭവം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാർത്തയായിരുന്നു.

സുസ്മിത ഗൗരവ് എന്ന വിനോദസഞ്ചാരിയാണ് തനിക്കുണ്ടായ ഈ ഭയാനകമായ അനുഭവം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. പാരാസെയിലിങ്ങിനിടെ ബോട്ടുമായി ബന്ധിപ്പിച്ചിരുന്ന കേബിള്‍ പെട്ടെന്ന് പൊട്ടുകയും കടലിലേക്ക് വീഴുകയും ചെയ്തതാണ് ഈ അപകടം സംഭവിക്കാനുള്ള കാരണമെന്ന് ‌സുസ്മിത വ്യക്തമാക്കുന്നു. കടലില്‍ വീണ സമയത്ത് പാരാസെയിലിന്‍റെ കയർ തന്‍റെ കഴുത്തില്‍ മുറുകിയെന്നും, ശ്വാസം മുട്ടുന്ന അവസ്ഥ ഉണ്ടായെന്നും അവർ വെളിപ്പെടുത്തി. ഭാഗ്യവശാല്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാലും ബോട്ടിലെ ജീവനക്കാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയതിനാലും വലിയ ദുരന്തം ഒഴിവായി. ബോട്ടിലുണ്ടായിരുന്നവർ പകർത്തിയ ഈ അപകടത്തിന്‍റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. സാഹസിക വിനോദങ്ങളില്‍ ഏർപ്പെടുന്നതിന് മുൻപ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പരിശോധിക്കണമെന്ന് സുസ്മിത തന്‍റെ പോസ്റ്റിലൂടെ ഓർമ്മിപ്പിച്ചു. ഈ…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika