ഹോംപേജ്
'തിരക്കഥ' പൊളിഞ്ഞു! രഞ്ജിത്തിന്റെ സ്ഥാനാര്‍ഥി ഭാവിയിലും അരങ്ങേറിയത് 'ആ' സിനിമയിലേതു പോലെയുള്ള തകിടംമറിച്ചില്‍; ലൊക്കേഷന്‍ കോഴിക്കോടായതു യാദൃശ്ചികം
കോഴിക്കോട്: 'ഇന്ത്യന്‍ റുപ്പീ' എന്ന സിനിമയില്‍ കോഴിക്കോട് നഗരത്തില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തി ഒരു രാത്രികൊണ്ട് കോടീശ്വരനാകുന്ന കഥാപാത്രമുണ്ട്, പൃഥിരാജ് അവതരിപ്പിച്ച ജയകുമാര്‍. കോടീശ്വരനായതിനു പിന്നാലെ നായകന്റെ കാര്യങ്ങള്‍ തകിടംമറിയുന്നതായിരുന്നു കഥാതന്തു. രഞ്ജിത്തായിരുന്നു സിനിമയുടെ സംവിധാനം. കഴിഞ്ഞ ദിവസങ്ങളില്‍ രഞ്ജിത്തിന്റെ സ്ഥാനാര്‍ഥി ഭാവിയിലും അരങ്ങേറിയത് സമാന തകിടംമറിച്ചിലാണ്. ലൊക്കേഷന്‍ കോഴിക്കോടായതു തികച്ചും യാദൃശ്ചികം. കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന് രഞ്ജിത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥിയാവുമെന്ന വാര്‍ത്ത പുറത്തുവന്ന് ഒരു ദിവസത്തിനകം മത്സരിക്കാനില്ലെന്നറിയിച്ച് രഞ്ജിത്ത്. മത്സരിക്കുന്നോ എന്ന് പാര്‍ട്ടി അന്വേഷിച്ചതായും പാര്‍ട്ടി പിന്തുണയുണ്ടെങ്കില്‍ മത്സരിക്കുമെന്നും അറിയിച്ച രഞ്ജിത്ത് ഇന്നലെ നിലപാട് മാറ്റുകയായിരുന്നു. ഇടതുമുന്നണിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് കോഴിക്കോട് നോര്‍ത്ത്. കഴിഞ്ഞ മൂന്നുതവണ ഇവിടെ വിജയിച്ചത് സിപിഎമ്മിലെ എ.പ്രദീപ് കുമാറാണ്. പ്രിസം പദ്ധതിപോലുള്ള നൂതന ആശയങ്ങള്‍ മണ്ഡലത്തില്‍ നടപ്പിലാക്കി കൈയടി നേടിയ പ്രദീപിനെ മാറ്റി രഞ്ജിത്തിനെ മത്സരിപ്പിക്കുന്നതില്‍ പാര്‍ട്ടിക്കകത്തുതന്നെ എതിരഭിപ്രായമുയര്ന്നിരുന്നു.…
The post 'തിരക്കഥ' പൊളിഞ്ഞു! രഞ്ജിത്തിന്റെ സ്ഥാനാര്‍ഥി ഭാവിയിലും അരങ്ങേറിയത് ‘ആ’ സിനിമയിലേതു പോലെയുള്ള തകിടംമറിച്ചില്‍; ലൊക്കേഷന്‍ കോഴിക്കോടായതു യാദൃശ്ചികം appeared first on RashtraDeepika.