തൊടുപുഴ: പാല്‍വില കൂട്ടാനുള്ള മില്‍മയുടെ തീരുമാനം കര്‍ഷകര്‍ക്ക് താത്കാലിക ആശ്വാസമാണെങ്കിലും വില വര്‍ധന അപര്യാപ്തമാണെന്ന് ക്ഷീരകര്‍ഷകര്‍.
മൂന്നു വര്‍ഷത്തിനു ശേഷമാണ് പാല്‍വില കൂട്ടാന്‍ മില്‍മ തീരുമാനിച്ചത്. ക്ഷീരകര്‍ഷകരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു പാല്‍വില കൂട്ടുകയെന്നത്. ഇടതു സര്‍ക്കാരിന്‍റെ ഭരണകാലത്തുതന്നെ തീരുമാനിച്ചിരുന്നെങ്കിലും പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് പാല്‍വില കൂട്ടിയത്. ഉത്പാദനച്ചെലവ് ക്രമാതീതമായി കൂടിയതിനാല്‍ കര്‍ഷകര്‍ ഏറെ പ്രതിസന്ധിയിലാണെന്നും ഇവര്‍ പറയുന്നു.
ലിറ്ററിന് നാലു രൂപയാണ് മില്‍മ കൂട്ടിയത്. ജൂണ്‍ ഒന്നുമുതല്‍ വിലവര്‍ധന പ്രാബല്യത്തില്‍ വരും. പൊതു വിപണിയില്‍ ലിറ്ററിന് 56 രൂപയ്ക്ക് ലഭിച്ചിരുന്ന പാലിന് ഇനി 60 രൂപ നല്‍കണം. ഇതില്‍ 3.35 രൂപ കര്‍ഷകന് അധികമായി ലഭിക്കും. 10 പൈസ മില്‍മയ്ക്കും ബാക്കി ക്ഷീരസംഘത്തിനും ലഭിക്കും. നിലവില്‍ ക്ഷീരസംഘങ്ങളില്‍ അളക്കുന്ന ഒരു ലിറ്റര്‍ പാലിന് 43-44 നിരക്കിലാണ് കര്‍ഷകന് വില ലഭിക്കുന്നത്. ഇനി 46-47 എന്ന നിരക്കില്‍…
