Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

വാട്സാപ്പിന്‍റെ പുതിയ യൂസര്‍ നെയിം ഫീച്ചര്‍: ഇന്ത്യയില്‍ തത്കാലം വേണ്ടെന്ന് കേന്ദ്രം; ആശങ്ക വേണ്ടെന്ന് മെറ്റ

ന്യൂഡല്‍ഹി: ഫോണ്‍ നമ്പർ പങ്കുവെയ്ക്കാതെ തന്നെ മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്ന വാട്‌സാപ്പിന്‍റെ പുതിയ യൂസർ നെയിം ഫീച്ചർ അവതരിപ്പിക്കാനുള്ള നീക്കം താത്കാലികമായി നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ.

ഫീച്ചർ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളെ തുടർന്നാണ് വാട്സാപ്പിനോട് താത്കാലികമായി ഈ സംവിധാനം നിർത്തിവെയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. ഈ വിഷയത്തില്‍ കൂടുതല്‍ കൂടിയാലോചനകള്‍ നടത്തണമെന്നും കൂടിയാലോചനകള്‍ കഴിയുന്നത് വരെ ഈ ഫീച്ചർ പുറത്തിറക്കാൻ കഴിയില്ലെന്നുമാണ് വാട്സാപ്പിന്‍റെ മാതൃസ്ഥാപനമായ മെറ്റയോട് സർക്കാർ ആവശ്യപ്പെട്ടത്. സർക്കാർ വകുപ്പുകള്‍, പൊതു ഉദ്യോഗസ്ഥർ, ബാങ്കുകള്‍, മറ്റ് വിശ്വസനീയ സ്ഥാപനങ്ങള്‍ എന്നിവയായി ആള്‍മാറാട്ടം നടത്താൻ സൈബർ കുറ്റവാളികള്‍ക്ക് ഈ ഫീച്ചർ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നതാണ് കേന്ദ്രം പങ്കുവെച്ച പ്രധാന ആശങ്ക. ഫോണ്‍ നമ്പർ പങ്കുവെക്കാതെ തന്നെ മറ്റുള്ളവരുമായി ബന്ധപ്പെടാൻ സഹായിക്കുന്നതിനാല്‍ തട്ടിപ്പുകള്‍ക്കും വ്യാജ അക്കൗണ്ടുകള്‍ക്കും ഈ ഫീച്ചർ വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ മെറ്റയ്ക്ക് നോട്ടീസും…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika