മുണ്ടക്കയം: ജനവാസ മേഖലയോട് ചേർന്ന് വനം വകുപ്പിന്‍റെ തേക്ക് പ്ലാന്‍റേഷനില്‍ മാലിന്യം തള്ളല്‍ രൂക്ഷം. മുണ്ടക്കയം – കോരുത്തോട് റോഡില്‍ വണ്ടൻപതാല്‍ മുതല്‍ പനക്കച്ചിറ വരെയുള്ള റോഡിന്‍റെ വശങ്ങളിലെ തേക്ക് പ്ലാന്‍റേഷനിലാണ് വ്യാപകമായി മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്.
വനമേഖലയോടു ചേർന്നുള്ള പതിനായിരക്കണക്കിന് ഏക്കർ സ്ഥലത്താണ് വനം വകുപ്പിന്‍റെ തേക്ക് പ്ലാന്‍റേഷനുള്ളത്. ശബരിമല വനത്തോട് ചേർന്നുള്ള മേഖലയിലാണ് വണ്ടൻപതാല്‍ തേക്ക് പ്ലാന്‍റേഷൻ സ്ഥിതി ചെയ്യുന്നത്. ഈ പ്ലാന്‍റേഷനിലൂടെ കടന്നുപോകുന്ന കോരുത്തോട് റോഡിന്‍റെ വശങ്ങളിലാണ് കിലോമീറ്റർ ദൂരത്തില്‍ വ്യാപകമായി മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളില്‍നിന്നുള്ള ജൈവ അജൈവ മാലിന്യങ്ങളും വീടുകളില്‍നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും ഉള്‍പ്പെടെ വൻതോതിലാണ് റോഡിന്‍റെ വശങ്ങളില്‍ തള്ളിയിരിക്കുന്നത്. കൂടാതെ മത്സ്യ – മാംസ അവശിഷ്ടങ്ങളും ചാക്കില്‍ കെട്ടിയും അല്ലാതെയും റോഡിന്‍റെ വശങ്ങളില്‍ കുമിഞ്ഞുകൂടികിടക്കുകയാണ്. രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ എത്തിച്ചാണ് വലിയതോതില്‍ മാലിന്യം നിക്ഷേപിക്കുന്നത്. ഇതോടെ വനമേഖലയില്‍നിന്നു കാട്ടുപോത്ത്, കാട്ടുപന്നി അടക്കമുള്ളവ…
