Dailyhunt

വാണിജ്യ സിലിണ്ടര്‍ കരിഞ്ചന്തയില്‍ സുലഭം; വാര്‍ റൂം ഉദ്യോഗസ്ഥര്‍ റൂമിന് വെളിയില്‍ വരണമെന്ന ആവശ്യം ശക്തം

കോട്ടയം: സിലിണ്ടര്‍ പ്രതിസന്ധി തുടരുന്പോഴും വാണിജ്യ സിലിണ്ടര്‍ വില്‍പ്പന കരിഞ്ചന്തയില്‍ സജീവമാണെന്ന് ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി അംഗം എബി ഐപ്പ്.

നേരിട്ട് അപേക്ഷിച്ചാല്‍ വാണിജ്യ സിലിണ്ടറുകള്‍ കിട്ടാനില്ലാതെ ചെറുകിട ഹോട്ടല്‍ ഉടമകളും കാറ്ററിംഗ് സ്ഥാപന ഉടമകളും നെട്ടോട്ടമോടുന്നതിനിടയിലാണ് കരിഞ്ചന്ത വില്‍പ്പന തകൃതിയായി നടക്കുന്നത്. നോമ്ബുകാലം അവസാനിച്ചതോടെ കാറ്ററിംഗ് മേഖല സജീവമായതോടെയാണ് വാണിജ്യ സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ സുലഭമായത്. കരിഞ്ചന്ത തടയാന്‍ വാര്‍ റൂം തുറന്നിരിക്കുന്ന സിവില്‍ സപ്ലൈസ് വിഭാഗം റൂമിന് വെളിയിലേക്കിറങ്ങി പരിശോധന കര്‍ശനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika