പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്തുണയോടെ ജനവിധി തേടുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി വി.
കുഞ്ഞികൃഷ്ണന്‍റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു. പയ്യന്നൂര്‍ മഹാദേവഗ്രാമം തെരുവിലാണ് ഇരുട്ടിന്‍റെ മറവില്‍ അക്രമം അരങ്ങേറിയത്. തെരുവിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച വലിയ ഫ്‌ളക്‌സ് ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ടത്. ഇന്നലെ രാത്രിയില്‍ നടന്ന സംഭവം ഇന്നു രാവിലെയാണ് പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. അക്രമ സംഭവത്തിനെതിരെ ബൂത്ത് കമ്മിറ്റി ഭാരവാഹി പി.ടി. അനില്‍ പയ്യന്നൂര്‍ പോലീസിന് പരാതി നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സമാനമായ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു.
