Dailyhunt

വിഷുവിന് കേരളത്തിലേക്ക് കൂടുതല്‍ സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു

രവൂർ: വിഷു ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്‌ കേരളത്തിലേക്ക് കൂടുതല്‍ സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ച്‌ ദക്ഷിണ റെയില്‍വേ.

ചെന്നൈയില്‍ നിന്ന് കൊല്ലം, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകള്‍ നടത്തുന്നത്. ചെന്നൈ സെൻട്രലില്‍ നിന്ന് കൊല്ലത്തേക്കുള്ള സ്പെഷല്‍ ട്രെയിൻ (06119) 15ന് ഉച്ചകഴിഞ്ഞ് 3.10-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55-ന് കൊല്ലത്തെത്തും. മടക്കയാത്രയില്‍ കൊല്ലം-ചെന്നൈ സെൻട്രല്‍ സ്പെഷല്‍ (06120) 16ന് രാവിലെ 10.40-ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30-ന് ചെന്നൈയിലെത്തും. ഈ ട്രെയിനിന് തൃശൂർ, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. 16 എസി ത്രീ ടയർ ഇക്കോണമി കോച്ചുകളാണ് ഈ ട്രെയിനിലുണ്ടാവുക. ചെന്നൈ എഗ്‌മൂറില്‍ നിന്ന് തിരുവനന്തപുരം നോർത്തിലേക്കുള്ള ട്രെയിൻ (06115) പത്തിന് രാത്രി 11.55-ന് പുറപ്പെട്ട് പിറ്റേന്ന് വൈകുന്നേരം ആറിന് കൊച്ചുവേളിയില്‍ എത്തിച്ചേരും. മടക്ക…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika