Dailyhunt

യുഡിഎഫില്‍ പെണ്‍പടയുടെ തേരോട്ടം; എല്‍ഡിഎഫിന്‍റെ ഉരുക്കുകോട്ട പൊട്ടിച്ച്‌ രമ്യാ ഹരിദാസ്, ഉമാതോമസിന് അമ്പതിനായിരത്തിന്‍റെ ഭൂരിപക്ഷം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥികളായി മത്സരിച്ച ഭൂരിഭാഗം വനിതകളും വിജയിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ അട്ടിമറികള്‍ നടന്നത് കോങ്ങാട്, ചിറയൻകീഴ്, എലത്തൂർ മണ്ഡലങ്ങളിലാണ്.

എല്‍ഡിഎഫിന്‍റെ ഉരുക്കുകോട്ടയായ ചിറയൻകീഴിയല്‍ രമ്യാഹരിദാസും കോങ്ങാട് കെ.എ.തുളസിയും വിജയിച്ചു. അതേസമയം എലത്തൂരില്‍ വിദ്യാബാലകൃഷ്ണൻ 12162 വോട്ടിന് ലീഡു ചെയ്യുകയാണ്. കഴിഞ്ഞ തവണ മന്ത്രി എ.കെ.ശശീന്ദ്രൻ നാല്‍പ്പതിനായിരം വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണ് എലത്തൂർ. അതേസമയം കോഴിക്കോട് ജില്ലയിലെ തന്നെ മറ്റൊരു ചെങ്കോട്ടയായ പേരാമ്പ്രയില്‍ യുഡിഎഫിലെ ഫാത്തിമ തഹ്‌ലിയ മികച്ച മുന്നേറ്റം നടത്തുകയാണ്.

നിലവില്‍ ഫാത്തിമ തഹ്‌ലിയ 5972 വോട്ടുകള്‍ക്ക് ലീഡു ചെയ്യുകയാണ്. തൃക്കാക്കരയില്‍ യുഡിഎഫിലെ ഉമാതോമസ് 50211 വോട്ടിന്‍റെ ഭൂരിപക്ഷത്തിലും വടകരയില്‍ കെ.കെ.രമ 14862 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അരൂരില്‍ ഷാനിമോള്‍ ഉസ്മാനും കൊല്ലത്ത് ബിന്ദു കൃഷ്ണവും മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു. കൊട്ടാരക്കരയില്‍ ഐഷാ പോറ്റി കടുത്ത മത്സരം കാഴ്ചവയ്ക്കുകയാണ്. മാനന്തവാടിയില്‍…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika