വാഷിംഗ്ടണ്‍ ഡിസി: യുഎസ്-ഇറാൻ സമാധാന ചർച്ചകള്‍ നിർണായക ഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.
ചർച്ചകള്‍ ഒത്തുതീർപ്പിലേക്കോ, വീണ്ടുമൊരു സൈനിക നീക്കത്തിലേക്കോ വഴിമാറുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള നിർണായക ഫോണ്‍ സംഭാഷണത്തിനു ശേഷം ട്രംപ് വ്യക്തമാക്കി. മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ട്രംപ്. ചർച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും ഏതാനും ദിവസങ്ങള്‍ക്കകം കരാറിലെത്താൻ സാധിച്ചേക്കുമെന്നും ട്രംപ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചെങ്കിലും, കാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറിമറിയാമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. ഇറാൻ നൂറു ശതമാനവും അനുകൂലമായ മറുപടി നല്‍കണം. ശരിയായ പ്രതികരണമല്ല ലഭിക്കുന്നതെങ്കില്‍ കടുത്ത നടപടികളിലേക്ക് അതിവേഗം നീങ്ങുമെന്നും, അമേരിക്ക ഏതു സാഹചര്യവും നേരിടാൻ തയാറാണെന്നും ട്രംപ് മുന്നറിയിപ്പു നല്‍കി. അതേസമയം, അമേരിക്ക മുന്നോട്ടുവച്ച പുതിയ നിർദേശങ്ങള്‍ രാജ്യം പരിശോധിച്ചുവരികയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖായി സ്ഥിരീകരിച്ചു. എന്നാല്‍, തങ്ങളുടെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുകിട്ടണമെന്നും…
