Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

യൂറോപ്പില്‍ കടുത്ത ഉഷ്ണതരംഗം; ചൂടില്‍ നിന്ന് രക്ഷതേടി പാരീസ് നിവാസികള്‍ ഐകിയ ഷോറൂമില്‍ അഭയം പ്രാപിച്ചു, വീഡിയോ വൈറല്‍

യൂറോപ്പിനെ ചുട്ടുപൊള്ളിക്കുന്ന ഉഷ്ണതരംഗം ശക്തമായി തുടരുന്നതിനിടെ, ഫ്രാൻസിന്‍റെ തലസ്ഥാനമായ പാരീസില്‍ കൗതുകകരവും അതേസമയം ഗൗരവമേറിയതുമായ ഒരു കാഴ്ച.

നഗരത്തിലെ കടുത്ത ചൂടില്‍ നിന്ന് താത്ക്കാലിക ആശ്വാസം തേടി ഡസൻകണക്കിന് ആളുകളാണ് ഫർണിച്ചർ വിപണന ശൃംഖലയായ ഐകിയയുടെ വലിയ ഷോറൂമിനുള്ളില്‍ അഭയം പ്രാപിച്ചിരിക്കുന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഷോറൂമിലെ എയർ കണ്ടീഷനിംഗ് സൗകര്യം പ്രയോജനപ്പെടുത്താനാണ് ആളുകള്‍ കൂട്ടത്തോടെ ഇവിടെയെത്തുന്നത്. ഫർണിച്ചറുകള്‍ വാങ്ങാനല്ല, മറിച്ച്‌ പുറത്തെ അസഹനീയമായ ചൂടില്‍ നിന്ന് രക്ഷപ്പെടാനാണ് ഇവരുടെ ശ്രമം.

പ്രദർശനത്തിന് വെച്ചിരിക്കുന്ന കട്ടിലുകളിലും സോഫകളിലും കസേരകളിലും ആളുകള്‍ വിശ്രമിക്കുന്നതും, ചിലർ ഫോണ്‍ നോക്കിയും സംസാരിച്ചും സമയം ചെലവഴിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ചിലർ കട്ടിലുകളില്‍ കിടന്ന് ഉറങ്ങുന്നുപോലുമുണ്ട്. പാരീസിലെ ഏറ്റവും വലിയ അനൗദ്യോഗിക കൂളിംഗ് സെന്‍റർ’ ആയി ഐകിയ മാറിയെന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്‍റുകള്‍. സമീപകാലത്തെ ഏറ്റവും കഠിനമായ ഉഷ്ണതരംഗത്തിലൂടെയാണ്…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika