Dailyhunt

യുവതിയെ ശല്യം ചെയ്ത് പിന്തുടര്‍ന്ന് പീഡിപ്പിക്കാൻ ശ്രമിച്ചു: മൂന്ന് യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ത്ത് മലയാളി, ഒരാള്‍ മരിച്ചു; മുൻ സൈനികനായ മലയാളി അറസ്റ്റില്‍

മുംബൈ: യുവതിയെ പിന്തുടർന്ന് ശല്യം ചെയ്‌തു എന്ന് ആരോപിച്ച്‌ യുവാക്കളെ വെടിവച്ച്‌ മലയാളി. മഹാരാഷ്ട്രയിലെ താനെയില്‍ ആണ് സംഭവം.

വെടിവച്ച ജയൻ ശിവാനന്ദൻ നായർ (51) എന്നയാളെ പോലീസ് പിടികൂടി. വെടിയേറ്റ മൂന്ന് യുവാക്കളില്‍ ഒരാള്‍ മരിച്ചു. അബ്ദുല്‍ ഹസൻ ഷെയ്ഖ് , അക്ബർ അബ്ദുള്‍ ഷെയ്ഖ് , സമീർ അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. അക്ബർ അബ്ദുല്‍ ഷെയ്ക്ക് ആശുപത്രിയില്‍ എത്തും മുൻപ് മരിച്ചു.

സംഭവത്തിന് ശേഷം യുവതിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ജയനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്കൂളിന് മുന്നില്‍ വെച്ച്‌ യുവതിയെ ശല്യം ചെയ്ത അക്രമികളെ ജയൻ വെടിയുതിർക്കുകയായിരുന്നു. കൈലാഷ് നഗറിലെ സ്കൂളിന് മുന്നില്‍ വച്ച്‌ അബ്ദുള്‍ ഹസൻ ഷെയ്ഖ്, അക്ബർ അബ്ദുള്‍ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർ അനു ഷെയ്ഖ് ഹിലയെന്ന…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika