Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അധികാരത്തില്‍ വന്നിട്ട് 100 ദിവസമേ ആയുള്ളൂ; എന്തിനാണ് സമരമെന്ന് തനിക്ക് മനസിലാകുന്നില്ല; എസ്‌എഫ്‌ഐ സമരത്തിനെതിരെ രമേശ് ചെന്നിത്തല

അധികാരത്തില്‍ വന്നിട്ട് 100 ദിവസമേ ആയുള്ളൂ; എന്തിനാണ് സമരമെന്ന് തനിക്ക് മനസിലാകുന്നില്ല; എസ്‌എഫ്‌ഐ സമരത്തിനെതിരെ രമേശ് ചെന്നിത്തല

Real News Kerala 1 week ago

തിരുവനന്തപുരം: എസ്‌എഫ്‌ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സർക്കാർ അധികാരത്തില്‍ വന്നിട്ട് വെറും 100 ദിവസമേ ആയിട്ടുള്ളൂവെന്നും എന്തിനാണ് സമരമെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും മന്ത്രി.

ഇത്ര വലിയ സമരം എന്തിനെന്ന് പിടികിട്ടുന്നില്ല. പ്രതിഷേധിക്കാന്‍ ഇനിയും സമയമുണ്ടല്ലോ എന്നും ദയവായി ക്ഷമിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

സ്വന്തം പാർട്ടിയിലുള്ള അപചയങ്ങള്‍ മറച്ചുവെക്കാൻ വിദ്യാർത്ഥികളെ കരുവാക്കരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. സർക്കാർ അധികാരത്തില്‍ വന്നിട്ട് വെറും 100 ദിവസമേ ആയിട്ടുള്ളൂ. ഇതിനിടയില്‍ എന്ത് വലിയ സംഭവമുണ്ടായിട്ടാണ് ഇത്രയും വലിയ സമരങ്ങള്‍ നടത്തുന്നതെന്ന് മനസ്സിലാകുന്നില്ല. വിദ്യാർത്ഥികളുടെ ഏത് ആവശ്യമാണ് ഇവിടെ ഹനിക്കപ്പെട്ടത്? വിദ്യാർത്ഥികളെ ഇളക്കിവിട്ട് വെറുതെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. 100 ദിവസം മാത്രമല്ലേ ആയുള്ളൂ, അല്‍പം ക്ഷമിക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു.

പോലീസിൻ്റെ ജലപീരങ്കി പ്രയോഗത്തില്‍ മലിനജലം ഉപയോഗിച്ചു എന്ന പ്രതിപക്ഷ ആരോപണം മന്ത്രി തള്ളി. ജലപീരങ്കിയില്‍ മലിനജലം ഉപയോഗിച്ചു എന്നത് വെറും വ്യാജ പ്രചാരണമാണ്. പോലീസിനെ വെറുതെ കുറ്റം പറയുന്നതാണിത്. പോലീസിനു നേരെ ആക്രോശിക്കുകയും ആക്രമിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന നിയമപരമായ നടപടികള്‍ മാത്രമാണ് നടന്നത്. ജലപീരങ്കി പ്രയോഗിക്കുന്നത് ഇതാദ്യമായല്ലെന്നും കഴിഞ്ഞ 10 വർഷമായി ഇതിനായി ഉപയോഗിക്കുന്ന അതേ വെള്ളം തന്നെയാണ് ഇപ്പോഴും ഉപയോഗിച്ചതെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Realnewskerala