Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡല്‍ഹിയില്‍ ഇന്ത്യാ സഖ്യം നടത്തിയ പ്രക്ഷോഭം; സമരക്കാര്‍ക്കെതിരെ കേസെടുത്ത് പോലീസ്

ഡല്‍ഹിയില്‍ ഇന്ത്യാ സഖ്യം നടത്തിയ പ്രക്ഷോഭം; സമരക്കാര്‍ക്കെതിരെ കേസെടുത്ത് പോലീസ്

Real News Kerala 2 weeks ago

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ത്യാ സഖ്യം നടത്തിയ പ്രക്ഷോഭത്തിന് പിന്നാലെ, സമരക്കാർക്കെതിരെ കേസെടുത്ത് പോലീസ്.

രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. ആകാശവാണി ഭവനില്‍ അതിക്രമിച്ച്‌ കയറിയെന്നാണ് പരാതി. FIR രജിസ്റ്റർ ചെയ്തതായി ഡല്‍ഹി പോലീസ് അറിയിച്ചു. ഓള്‍ ഇന്ത്യ റേഡിയോ നല്‍കിയ പരാതിയിലാണ് കേസ്.

ആകാശവാണി ഭവനിലേക്ക് എംപിമാർ ഉള്‍പ്പെടെയുള്ളവർ അനുമതിയില്ലാതെയാണ് മാർച്ച്‌ നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാൻ പോലീസ് ആദ്യഘട്ടത്തില്‍ സഹകരിച്ചെങ്കിലും അത് മറികടന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സ്ഥാപനത്തിനുള്ളിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കേസുമായി ഡല്‍ഹി പൊലീസ് മുന്നോട്ട് പോകുന്നത്.

നിയമാനുസൃതമായ നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്നും 260 പേരെ കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് വിട്ടയച്ചതായും പോലീസ് അറിയിച്ചു. അതേസമയം ശനിയാഴ്ച ഇടതുവിദ്യാർത്ഥി സംഘടനകളുമായി ചേർന്ന് തങ്ങള്‍ നടത്തുന്ന സമരം തടയാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച്‌ സിജെപിയും രംഗത്തെത്തി. തുടർ സമരം ചർച്ച ചെയ്യാൻ ഇന്ത്യ സഖ്യ നേതാക്കളെ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇന്ന് ചർച്ചയ്ക്കായി വിളിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Realnewskerala