Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇഡി അന്വേഷണം; രാഷ്ട്രീയപ്രേരിതമാണെന്നത് വ്യക്തം; കള്ളപ്രചാരണം അംഗീകരിക്കില്ലെന്നും വി ശിവൻകുട്ടി

ഇഡി അന്വേഷണം; രാഷ്ട്രീയപ്രേരിതമാണെന്നത് വ്യക്തം; കള്ളപ്രചാരണം അംഗീകരിക്കില്ലെന്നും വി ശിവൻകുട്ടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും റിയാസിനുമെതിരെയുള്ള ഇഡി അന്വേഷണത്തില്‍ പ്രതികരിച്ച്‌ മുൻ മന്ത്രിയും സിപിഎം നേതാവുമായ വി ശിവൻകുട്ടി.

ഇഡി കെട്ടിപ്പൊക്കിയ കഥകള്‍ ചീട്ടു കൊട്ടാരം പോലെ തകരുകയാണെന്നും തെളിവുകള്‍ ഇല്ലെന്ന് സമൂഹത്തിനും ബോധ്യപ്പെട്ടെന്നും വി ശിവൻകുട്ടി പറഞ്ഞു.

സുപ്രീംകോടതി വരെ എടുത്തു കളഞ്ഞ കേസാണ്. രാഷ്ട്രീയപ്രേരിതമാണ് എന്നത് വ്യക്തമാണ്. കള്ളക്കേസില്‍ കുടുക്കി കള്ളപ്രചാരണം നടത്തുകയാണ്. അത് അംഗീകരിക്കില്ലെന്നും ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലെന്നും ശിവൻകുട്ടി പ്രതികരിച്ചു. രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും ഇഡിയുടെ കള്ളത്തരങ്ങള്‍ തുറന്നുകാണിക്കും വി ശിവൻകുട്ടി പറഞ്ഞു.

അതേസമയം ഇഡി ആവശ്യത്തില്‍ സിഎംആർഎല്‍-എക്സാലോജിക് ഇടപാടില്‍ പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുന്നതില്‍ സർക്കാറിന്റെ തീരുമാനം ഇന്നുണ്ടാകും. അന്വേഷണം ആകാമെന്നായിരുന്നു എജിയുടെ നിയമോപദേശം. എജിയുടെ ഉപദേശം സർക്കാർ കൊള്ളുമോ തള്ളുമോ എന്നതില്‍ രാഷ്ട്രീയ ആകാംക്ഷ തുടരുകയാണ്. ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും തുടർ തീരുമാനം. അഴിമതി നിരോധന നിയമപ്രകാരവും മുഹമ്മദ്‌ റിയാസിന്റെ ഹവാല ഇടപാടുകളിലും അന്വേഷണം വേണമെന്നാണ് ഇ ഡി നിലപാട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Realnewskerala