Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഖമനേയിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ മോദിയെ ക്ഷണിച്ച്‌ ഇറാൻ

ഖമനേയിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ മോദിയെ ക്ഷണിച്ച്‌ ഇറാൻ

ടെഹ്റാൻ: ഇറാന്‍റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിയുടെ ശവ സംസ്കാര ചടങ്ങിലേക്ക് ഇന്ത‍്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം.

ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്‌കിയാന്‍ മോദിയെ ക്ഷണിച്ചതായാണ് ദേശീയ മാധ‍്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂലൈ നാലിന് ആരംഭിച്ച്‌ 9ന് അദ്ദേഹത്തിന്‍റെ ജന്മനാടായ മഷാദിലാണ് സംസ്കാര ചടങ്ങ് നടക്കുന്നത്.

86 കാരനായ ഖമനേയിയെ ഫെബ്രുവരി 28നാണ് ഇസ്രയേലും അമെരിക്കയും ചേർന്ന് സംയുക്ത ആക്രമണത്തിലൂടെ വധിച്ചത്. അതേസമയം, ശവസംസ്കാര ചടങ്ങുകള്‍ ജൂലൈ 7ന് ടെഹ്റാനിലെ കോമില്‍ നടക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഏകദേശം 20 ദശലക്ഷം പേർ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെറീഫ് അടക്കമുള്ളവരും ചടങ്ങില്‍ പങ്കെടുക്കും.

ഖമനേയിയുടെ നിര്യാണത്തെ തുടർന്ന് ഇറാനില്‍ ദേശീയ ദുഃഖാചരണം തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുസ്മരണ ചടങ്ങുകളും പ്രാർഥനാ സമ്മേളനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ, മത, നയതന്ത്ര പ്രതിനിധികള്‍ ടെഹ്റാനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചടങ്ങിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇറാൻ ഭരണകൂടം പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Realnewskerala