Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മഴയല്ലേ. തുണികള്‍ എങ്ങനെ ഉണക്കും? ടെൻഷൻ വേണ്ട എളുപ്പത്തില്‍ ഉണക്കാം; മഴക്കാലത്ത് ചെയ്യാൻ പറ്റിയ കിടിലൻ സൂത്രം.

മഴയല്ലേ. തുണികള്‍ എങ്ങനെ ഉണക്കും? ടെൻഷൻ വേണ്ട എളുപ്പത്തില്‍ ഉണക്കാം; മഴക്കാലത്ത് ചെയ്യാൻ പറ്റിയ കിടിലൻ സൂത്രം.

Real News Kerala 2 weeks ago

സംസ്ഥാനത്ത് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഈ സമയങ്ങളില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് അലക്കിയ തുണി ഉണങ്ങി കിട്ടാനാണ്.

ഇനി തുണി ഉണങ്ങി ഇല്ലല്ലോ എന്ന് ആലോചിച്ച്‌ ടെൻഷൻ അടിക്കേണ്ട. വളരെ എളുപ്പത്തില്‍ തുണി ഉണക്കാൻ പറ്റുന്ന മാർഗങ്ങള്‍ ഇതാ.

നല്ല കാറ്റും വെളിച്ചവും കിട്ടുന്നൊരു മുറിയില്‍ ഡ്രൈയിംഗ് റാക്കിലോ അയയിലോ തുണി വിരിക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം തുണി നല്ല രീതിയില്‍ പിഴിഞ്ഞ് വെള്ളം കളയുക. വാഷിംഗ് മെഷീൻ ഉണ്ടെങ്കില്‍ അതില്‍ നന്നായി പിഴിഞ്ഞെടുക്കുക. ശേഷം വിരിക്കുക. പിന്നീട് ഹൈ സ്പീഡില്‍ ഫാൻ ഇടുക. മഴയില്ലെങ്കില്‍ ജനലുകള്‍ തുറന്നിടാം.

കുറച്ചു തുണികള്‍ മാത്രം ഉണക്കാൻ ഉള്ളൂ എങ്കില്‍ ഹെയർ ഡ്രയർ ഉപയോഗിച്ച്‌ ഉണക്കി എടുക്കാം. പക്ഷേ വളരെ ശ്രദ്ധയോടുകൂടി വേണം ഇത് ചെയ്യാൻ.

ചെറിയ വെയില്‍ ഉണ്ടെങ്കില്‍ ഒരു കുട എടുത്ത് കെട്ടി തൂക്കുക. അതിലേക്ക് നനഞ്ഞ തുണികള്‍ ഇട്ടു കൊടുക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ തുണികള്‍ പെട്ടെന്ന് ഉണങ്ങി കിട്ടും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Realnewskerala