Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുഖ്യമന്ത്രിയായ ശേഷം ആദ്യമായി പാണക്കാടെത്തി വി ഡി സതീശൻ; സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രിയായ ശേഷം ആദ്യമായി പാണക്കാടെത്തി വി ഡി സതീശൻ; സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി

Real News Kerala 2 weeks ago

ലപ്പുറം: മുഖ്യമന്ത്രിയായ ശേഷം ആദ്യമായി മലപ്പുറം പാണക്കാടെത്തി വി ഡി സതീശൻ. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രി ആയ ശേഷമുള്ള ആദ്യ സന്ദർശനമാണിത്. അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ ഡി റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

കേരളത്തില്‍ എല്ലാവർക്കും എല്ലാ ആഘോഷങ്ങളും ജാതി മത വ്യത്യാസം ഇല്ലാതെ ഒരുമിച്ച്‌ ആഘോഷിക്കാൻ പറ്റുന്ന ദിവസങ്ങളായി ഇനിയുള്ള ദിവസങ്ങള്‍ മാറുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പെരുന്നാള്‍ ദിവസം സാദിഖലി തങ്ങള്‍, കുഞ്ഞാലിക്കുട്ടി തുടങ്ങിയ ആളുകളെ കാണാൻ കഴിഞ്ഞതില്‍ അതിയായ സന്തോഷമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു.

അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥരുടെ കാറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഡി ജി പി റവാഡ ചന്ദ്രശേഖര്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി വിശദീകരണം നല്‍കി. ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡി ജി പി റവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കി. മുന്നൂറോളം ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ഇ ഡി സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ല. എട്ട് പ്രതികളെ പിടികൂടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Realnewskerala