കണ്ണൂർ: ഇരുകാലുകളിലെയും ഗുരുതരമായ മുട്ടുസന്ധി തേയ്മാനത്തെ തുടർന്ന് ബുദ്ധിമുട്ടനുഭവിച്ച ഇരിട്ടി സ്വദേശിക്ക് ഒരേ അനസ്തേഷ്യയില്‍ ഇരുകാലുകളിലും റോബോട്ടിക് മുട്ടുമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രി.
ബൈലാറ്ററല്‍ റോബോട്ടിക് ടോട്ടല്‍ നീ റീപ്ലേസ്മെന്റ് ശസ്ത്രക്രിയയാണ് ഒരേ ശസ്ത്രക്രിയാ സെഷനില്‍ വിജയകരമായി നടത്തിയത്.
മുട്ടുസന്ധികളിലെ തേയ്മാനം മൂലം നടക്കുന്നതിനും ദൈനംദിന പ്രവർത്തനങ്ങള്‍ നിർവഹിക്കുന്നതിനും പ്രയാസപ്പെടുന്ന രോഗികള്‍ക്ക് മുട്ടുമാറ്റ ശസ്ത്രക്രിയ ഫലപ്രദമായ ചികിത്സാമാർഗമാണ്. റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ ശസ്ത്രക്രിയ കൃത്യമായി ആസൂത്രണം ചെയ്യുന്നതിനും മുട്ടില്‍ സ്ഥാപിക്കുന്ന ഇംപ്ലാന്റിന്റെ സ്ഥാനനിർണയം കൂടുതല്‍ കൃത്യതയോടെ ഉറപ്പാക്കുന്നതിനും സാധിക്കും.
ആധുനിക സാങ്കേതികവിദ്യയും വിദഗ്ധ ചികിത്സയും സംയോജിപ്പിച്ച് സങ്കീർണമായ ഓർത്തോപീഡിക് ചികിത്സകള്‍ ലഭ്യമാക്കുന്നതിനുള്ള നൂതന സംവിധാനങ്ങള്‍ കിംസ് ശ്രീചന്ദ് ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ടെന്ന് കണ്‍സള്‍ട്ടന്റ് ഓർത്തോപീഡിഷ്യൻ ഡോക്ടർ മുഹമ്മദ് ഷഫീഖ് പറഞ്ഞു.
ഒരേ അനസ്തേഷ്യയില്‍ ഇരുകാലുകളിലും റോബോട്ടിക് മുട്ടുമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത്, മുട്ടുസന്ധിയിലെ തേയ്മാനം മൂലം ബുദ്ധിമുട്ടുന്ന രോഗികളെ അവരുടെ സാധാരണ ദൈനംദിന ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ ആശുപത്രിയുടെ ചികിത്സാ സംവിധാനങ്ങളുടെ മികവ് തെളിയിക്കുന്നതാണെന്ന് ആർത്രോസ്കോപ്പി ആൻഡ് സ്പോർട്സ് സർജൻ ഡോക്ടർ മുനീസ് മുഹമ്മദ് അഷ്റഫ് പറഞ്ഞു.
ശസ്ത്രക്രിയയില്‍ ഓർത്തോപീഡിക് വിഭാഗം മേധാവിയും സീനിയർ കണ്‍സള്‍ട്ടന്റും സർജനുമായ ഡോക്ടർ സജൻ മോഹൻരാജ്, ഇലിസറോവ് സ്പെഷ്യലിസ്റ്റ്, കണ്‍സള്‍ട്ടന്റ് ഓർത്തോപീഡിഷ്യൻ ഡോക്ടർ ഹിതേഷ് രാമകൃഷ്ണൻ, കണ്‍സള്‍ട്ടന്റ് ഓർത്തോപീഡിഷ്യൻ ഡോക്ടർ സന്ദീപ് പി. എസ്., ഓർത്തോപീഡിക് സർജൻ ഡോക്ടർ രാജീവ് റെഡ്ഡി, അനസ്തേഷ്യോളജിസ്റ്റ് ഡോക്ടർ ഫയാസ് എ. കെ. എന്നിവർ പങ്കെടുത്തു.


