Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പരീക്ഷ ക്രമക്കേടുകള്‍ തടയാനുള്ള ബില്‍ ഇന്ന് പാര്‍ലമെന്റില്‍

പരീക്ഷ ക്രമക്കേടുകള്‍ തടയാനുള്ള ബില്‍ ഇന്ന് പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: പരീക്ഷ ക്രമക്കേടുകള്‍ തടയാനുള്ള ബില്‍ ഇന്ന് പാർലമെന്റില്‍. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പൊതുപരിക്ഷ നിയന ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും.

പരീക്ഷ ക്രമക്കേടില്‍ കർശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലില്‍ ചർച്ചയ്ക്ക് പ്രതിപക്ഷം തയ്യാറാകും എന്നാണ് സൂചന. അയോധ്യ രാമക്ഷേത്ര കൊള്ള, ഇ20 പെട്രോള്‍ അടക്കമുള്ള വിഷയങ്ങളില്‍ സർക്കാരിന് എതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.

അതേസമയം, സിജെപിയുടെ പാർലമെന്റ് മാർച്ചില്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ അഞ്ചുപേർക്ക് പരുക്കേറ്റെന്ന് കണ്ടെത്തല്‍. മൂന്നുപേർ ആശുപത്രിയില്‍ ചികിത്സ തേടി. സിആർപിഎഫ് അന്വേഷണത്തില്‍ പെല്ലെറ്റ് ഗണ്‍ ഉപയോഗിച്ച ആർഎഎഫ് ഉദ്യോഗസ്ഥനെ കണ്ടെത്തി. ഇയാളെ സിപി മേഖലയിലാണ് വിന്യസിച്ചിരുന്നത്. പെല്ലെറ്റ് ഗണ്‍ ഉപയോഗിച്ച്‌ ഏഴ് റൗണ്ട് വെടിയുതിർക്കപ്പെട്ടു. ആക്രമണം നേരിട്ടവരില്‍ മാധ്യമപ്രവർത്തകനും ഉള്‍പ്പെടുന്നു.

കൊണാള്‍ട്ട് പ്ലേസ് ഭാഗത്ത് ഉണ്ടായിരുന്ന ആര്‍എഎഫ് ഉദ്യോഗസ്ഥന്‍ ആണ് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതെന്നാണ് വിവരം. രണ്ട് റൗണ്ട് പെല്ലറ്റ് നിലത്ത് പതിച്ചു. എന്നാല്‍ സമരക്കാര്‍ കല്ലെറിഞ്ഞപ്പോഴാണ് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതെന്നും കണ്ടെത്തലിന്റെ ഭാഗമായി വിശദീകരിക്കുന്നുണ്ട്. സിആര്‍പിഎഫിന്റെ പ്രാഥമിക അന്വോഷണത്തിലാണ് കണ്ടെത്തല്‍. പെല്ലറ്റ് ഗണ്‍ ഉപയോഗത്തില്‍ വിശദമായ അന്വേഷണത്തിന് സിആര്‍പിഎഫ് നീക്കം നടത്തുന്നുമുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Realnewskerala