Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി; ഇറാന് നേരെ അമേരിക്കയുടെ ആക്രമണം

പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി; ഇറാന് നേരെ അമേരിക്കയുടെ ആക്രമണം

Real News Kerala 3 months ago

ടെഹ്റാൻ: പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി. ഇറാന് നേരെ അമേരിക്ക ആക്രമണം നടത്തി. ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി.

ഹോർമുസ് കടലിടുക്കിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യത്തിനു നേരെ ഇറാൻ നടത്തുന്ന ഭീഷണികള്‍ തടയുന്നതിനാണ് ഈ സൈനിക നടപടിയെന്നാണ് യുഎസ് സെൻട്രല്‍ കമാൻഡിന്റെ വിശദീകരണം.

ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി നടന്ന ആക്രമണങ്ങളില്‍ ഇറാന്റെ പ്രധാന തുറമുഖ നഗരങ്ങളും തീരദേശ സൈനിക കേന്ദ്രങ്ങളുമാണ് അമേരിക്ക ലക്ഷ്യമിട്ടത്. ബന്ദർ അബ്ബാസ്, ചബഹാർ, കൊനാറക്, സിറിക് എന്നിവിടങ്ങളില്‍ ശക്തമായ സ്ഫോടനങ്ങള്‍ ഉണ്ടായതായി ഇറാനിയൻ വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു. ചബഹാറില്‍ അമേരിക്കൻ മിസൈലുകള്‍ പതിച്ചതിനെത്തുടർന്ന് വൈദ്യുതബന്ധം തടസ്സപ്പെട്ടു. ചബഹാറിലെ മാരിടൈം ട്രാഫിക് കണ്‍ട്രോള്‍ ടവർ, ഡിപ്പോകള്‍ ഉള്‍പ്പെടെയുള്ളവ അമേരിക്കൻ ആക്രമണത്തില്‍ തകർന്നു.

ഇറാന്റെ ഏക ആണവോർജ്ജ നിലയം സ്ഥിതി ചെയ്യുന്ന ബുഷെഹർ പ്രവിശ്യയിലും സ്ഫോടനങ്ങള്‍ ഉണ്ടായെങ്കിലും ആണവനിലയത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഹോർമുസില്‍ 20 പടക്കപ്പലുകള്‍ പട്രോളിങ്ങിന് വിന്യസിച്ചതായി അമേരിക്കൻ സെൻട്രല്‍ കമാൻഡ് വ്യക്തമാക്കി. മേഖലയിലെ സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്നാണ് വിശദീകരണം. വെടിനിർത്തല്‍ കരാർ അവസാനിച്ചെന്ന് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Realnewskerala