ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് കൂട്ടിയത്.
രണ്ടാഴ്ചയ്ക്കിടെ ഇത് നാലാമത്തെ വിലവർധനയാണ്. പുതിയ നിരക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 102.12 രൂപയും ഡീസല്‍ 95.20 രൂപയുമായി. കഴിഞ്ഞ ദിവസവും പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വർധിപ്പിച്ചിരുന്നു.
ഇതിനിടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 98.22 ഡോളറിലെത്തി. 5.1 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്ക-ഇറാൻ ചർച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് എണ്ണവിലയില്‍ കുറവ് ഉണ്ടായത്.

