Thursday, 05 Aug, 5.50 am Real News Kerala

പ്രധാന വാര്‍ത്തകള്‍
12 മുതല്‍ 18 വരെയുള്ള വിദ്യാര്‍ഥികള്‍ ആഗസ്റ്റ് എട്ടിന് മുമ്ബ് ആദ്യ ഡോസ് വാക്‌സിനായി രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി

പന്ത്രണ്ടിനും 18നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസിനായി രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി ആരോഗ്യ വകുപ്പ് . ആഗസ്റ്റ് എട്ടിന് മുന്‍പ് രജിസ്റ്റര്‍ ചെയ്യുവാനാണ് നിര്‍ദേശം. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്ബോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകളിലേക്ക് തിരികെ എത്തണം എന്നുണ്ടെങ്കില്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രമേ സാധിക്കുകയുള്ളു. ആഗസ്റ്റ് എട്ടിന് മുന്‍പ് തന്നെ വാക്‌സിന്‍ സ്വീകരിച്ചിരിക്കണം.

ഓണത്തിന് മികച്ച സിനിമകളുമായി ' 'ഹൈ ഹോപ്സ് എന്‍്റര്‍ടെയിന്മെന്‍്റ്സ്' ഒടിടി

ഇക്കാര്യം സംബന്ധിച്ചുള്ള സര്‍ക്കുലര്‍ ഇന്ത്യന്‍ സ്കൂളുകളും പുറത്തിറക്കിയിട്ടുണ്ട്. ക്ലാസുകളില്‍ പ്രവേശിക്കണമെങ്കില്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഈ മാസം 29 നാണ് മുതിര്‍ന്ന കുട്ടികള്‍ക്ക് ക്ലാസുകള്‍ ആരംഭിക്കുന്നത്. അതിനു മുന്‍പ് തന്നെ സ്കൂള്‍ അധ്യാപകരും വിദ്യര്‍ഥികളും വാക്‌സിന്‍ എടുക്കണം. അല്ലാത്തവര്‍ക്ക് സ്കൂളില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Realnewskerala
Top