Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
60കാരനായ യുവാവിന് ജന്മദിനാശംസകള്‍! ബരാക് ഒബാമയ്ക്ക് ആശംസയുമായി ആനന്ദ് മഹീന്ദ്ര, ട്വിറ്റ് വൈറല്‍

60കാരനായ യുവാവിന് ജന്മദിനാശംസകള്‍! ബരാക് ഒബാമയ്ക്ക് ആശംസയുമായി ആനന്ദ് മഹീന്ദ്ര, ട്വിറ്റ് വൈറല്‍

Real News Kerala 5 years ago

ഡല്‍ഹി: ബരാക് ഒബാമയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റ് വൈറലാകുന്നു. വ്യവസായിയായ ആനന്ദ് മഹീന്ദ്ര മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും അവരുടെ ഒരു മീറ്റിംഗില്‍ നിന്നുള്ള ഒരു ത്രോബാക്ക് ചിത്രവും പങ്കുവെക്കുകയും ചെയ്തു.

ബരാക് ഒബാമയ്ക്ക് ആഗസ്റ്റ് 4 ന് 60 വയസ്സ് തികഞ്ഞു.ട്വിറ്ററില്‍ പങ്കുവച്ച ചിത്രത്തില്‍ ഒരു മീറ്റിംഗിനിടെ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബരാക് ഒബാമയെയും മഹീന്ദ്രയെയും കാണാം.

ഒബാമയ്‌ക്കൊപ്പം ഇരിക്കുന്ന ആനന്ദ് മഹീന്ദ്ര വളരെ ആദരവോടെയാണ് ഒബാമയെ നോക്കുന്നത്.തന്റെ പോസ്റ്റിന്റെ അടിക്കുറിപ്പില്‍, ആനന്ദ് മഹീന്ദ്ര ഒബാമയ്ക്ക് ആശംസ അയക്കുകയും '60+ യുവാക്കളുടെഹാര്‍ട്ട് ക്ലബ്ബിലേക്ക്' സ്വാഗതം ചെയ്യുകയും ചെയ്തു.

ഹാര്‍ട്ട് ക്ലബിലെ 60+ യുവാവിന്‌ ജന്മദിനാശംസകള്‍, സ്വാഗതം, 'ആനന്ദ് മഹീന്ദ്ര തന്റെ പോസ്റ്റിന്റെ അടിക്കുറിപ്പില്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Realnewskerala