ആലപ്പുഴ:ആലപ്പുഴ എരമല്ലൂരില്‍ കൊവിഡ് രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. ആംബുലന്‍സിലുണ്ടായിരുന്ന കൊവിഡ് ബാധിത മരിച്ചു.
കൊല്ലത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് അപകടം നടന്നത്. ഷീലയുടെ മകന്‍ ഡോ മഞ്ജുനാഥ്, ഇദ്ദേഹത്തിന്റെ ഭാര്യ ദേവിക എന്നിവരും ആംബുലന്‍സിലുണ്ടായിരുന്നു. എല്ലാവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ സന്തോഷിന്റെ നില ഗുരുതരമാണെന്നാണ് വിവരം.

