ഇന്ത്യന്‍ ആര്‍മിയില്‍ നിയമബിരുദക്കാര്‍ക്ക് അവസരം. 27-ാമത്തെ ജാഗ് എന്‍ട്രി സ്കീം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ വ്യവസ്ഥയിലാണ് നിയമനം. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. അവിവാഹിതര്‍ക്കാണ് അവസരം. ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ചെന്നൈയിലാണ് പരിശീലനം.
വിശദവിവരങ്ങള്‍ക്ക് www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ജൂണ്‍ 4 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

