Saturday, 28 Nov, 3.42 pm Real News Kerala

പ്രധാന വാര്‍ത്തകള്‍
'അടച്ചുറപ്പുള്ള ഒരു വീട് പോലും തരാത്ത ജനപ്രതിനിധികള്‍ക്ക് വോട്ടില്ല'; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ഒരുങ്ങി കോഴിക്കോട് ശാന്തിനഗര്‍ കോളനി നിവാസികള്‍

കോഴിക്കോട്: കോഴിക്കോട് ശാന്തിനഗര്‍ കോളനി നിവാസികള്‍ വര്‍ഷങ്ങളായി കടലാക്രമണഭീഷണിയിലാണ്. മഴക്കാലത്ത് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തിരമാല അടിച്ചുകയറുക പതിവാണ്. വര്‍ഷങ്ങളായുള്ള ആവശ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാകാത്തതിനാല്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരിക്കാനാണ് ഒരു വിഭാഗം കോളനി നിവാസികളുടെ തീരുമാനം.

മലയാളം വ്യക്തമായി വായിക്കാനും സംസാരിക്കാനും അറിയാമോ? എങ്കില്‍ എബ്രിഡ് ഷൈന്‍ ഒരുക്കുന്ന നിവിന്‍ പോളി ചിത്രത്തില്‍ നിങ്ങള്‍ക്കും അഭിനയിക്കാം

കോഴിക്കോട് ഭട്ട് റോഡ് ബീച്ചിനു സമീപത്താണ് 300 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ശാന്തിനഗര്‍ കോളനി. തിരമാലകളെ ഭയന്നാണ് ഇവര്‍ ജീവിക്കുന്നത്. നിരവധി വീടുകള്‍ ഇതിനകം തകര്‍ന്നു. വീടുകളിലേക്കു വെള്ളം കയറിയാല്‍ അത് വരെ സ്വരുകൂട്ടിയതെല്ലാം ഒലിച്ചു പോകും. കടല്‍ നിക്ഷേപിച്ചു മടങ്ങിയ മാലിന്യം മാത്രമാകും ബാക്കി.വര്‍ഷങ്ങളുടെ പോരാട്ട ഫലമായി നിരവധി കുടുംബങ്ങള്‍ക്ക് വീട് ലഭിച്ചു. എന്നാല്‍, ഇന്നും നിരവധി കുടുബങ്ങളാണ് അപേക്ഷയുമായി കാത്തിരിക്കുന്നത്.

മത്സ്യബന്ധനം ഉപജീവനമാര്‍ഗം ആയതിനാല്‍ മറ്റൊരിടത്തേക്ക് മാറി താമസിക്കാനാകില്ല. വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് തേടി ആരും വീട്ടു പടികള്‍ എത്തരുതെന്ന് ഇവര്‍ പറയുന്നു. തെരുവ് വിളക്കുകള്‍ , നടപ്പാത എന്നിങ്ങനെ നിരവധി ആവശ്യങ്ങള്‍ ഇനിയുമുണ്ടെങ്കില്‍ അടച്ചുറപ്പുള്ള ഒരു വീടെങ്കിലും ഒരുക്കിതരാന്‍ ജനപ്രതിനിധികള്‍ തയാറാകണം എന്നാണ് ഇവരുടെ ആവശ്യം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Realnewskerala
Top