Wednesday, 23 Sep, 6.10 pm Real News Kerala

പ്രധാന വാര്‍ത്തകള്‍
അയ്യായിരം കടന്ന് കൊവിഡ്! സംസ്ഥാനത്ത് 5376 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് 20 മരണം കൂടി

സംസ്ഥാനത്ത് ഇന്ന് 5376 പേ‍ര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4424 പേ‍ര്‍ക്കും സമ്ബര്‍ക്കം വഴിയാണ് രോ​ഗം. 640 പേരുടെ ഉറവിടം വ്യക്തമല്ല. 99 ആരോ​ഗ്യപ്രവര്‍ത്തകര്‍ക്കും രോ​ഗം സ്ഥിരീകരിച്ചു. 42,786 നിലവില്‍ ചികിത്സയില്‍. 20 പേ‍രാണ് രോഗബാധിതരായി മരിച്ചത്. 2590 പേ‍ര്‍ ഇന്ന് രോ​ഗമുക്തി നേടി.

51200 സാംപിളുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചു. നമ്മുടെ ലക്ഷ്യം പ്രതിദിനം 50000 പരിശോധനകള്‍ ആയിരുന്നു. എല്ലാം കൊണ്ടും ആശങ്ക ഉണ്ടാക്കുന്ന വ‍ര്‍ധനാവാണ് ഇന്നുള്ളത്.

കൊട്ടിയത്തെ റംസിയുടെ ആത്മഹത്യ: എസ്.പി കെ.ജി.സൈമണിന്‍്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും

തിരുവനന്തപുരം ജില്ലയുടെ അവസ്ഥ പഴയ പോലെ തുടരുന്നു. 10 വയസിന് താഴെ പ്രായമുള്ള കുട്ടികളും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ധാരാളമായി രോഗം വരുന്നു. ഉറവിടം അറിയാത്ത കേസുകളും തിരുവനന്തപുരത്ത് ധാരാളമാണ്. 852 പേര്‍ക്കാണ് തലസ്ഥാനത്ത് രോഗം വന്നത്.

ലക്ഷണമില്ലാത്തവര്‍ക്ക് വീടുകളില്‍ തന്നെ ഐസൊലേഷന്‍ അനുവദിച്ചു. എന്നാല്‍ വീടുകളില്‍ സൗകര്യം ഇല്ലാത്ത ചിലര്‍ ഇതിന് തയ്യാറാവുന്നില്ല. അനാവശ്യമായ ആശങ്കയും ഭീതിയും ആണ് ഇതിനു കാരണം. ആരോഗ്യവകുപ്പിന്‍്റെ നിര്‍ദേശം കൃത്യമായി പാലിച്ച്‌ ഹോം ഐസൊലേഷനില്‍ കഴിഞ്ഞാല്‍ ആശങ്ക വേണ്ട.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Realnewskerala
Top