
മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെയും മെലിന്‍ഡയുടെയും മകള്‍ ജെന്നിഫര്‍ കാതറീന്‍ ഗേറ്റ്‌സ് വിവാഹിതയായി.
ഈജിപ്ഷ്യന്‍ ശതകോടീശ്വരന്‍ നയെല്‍ നാസറാണ് ജെന്നിഫറിന്റെ ഭര്‍ത്താവ്. 25 കാരിയായ ജെന്നിഫറും 30 കാരനായ നാസറും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു. 2020 ജനുവരി 30നാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. വിവാഹനിശ്ചയം ഉറപ്പിച്ച വേളയില്‍ ജെന്നിഫറും നാസറും സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.
വെള്ളിയാഴ്ച ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തില്‍ വിവാഹ ചടങ്ങ് നടത്തുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂയോര്‍ക് വെസ്റ്റ്ചെസ്റ്റര്‍ കണ്‍ട്രിയിലെ ഗേറ്റ്സ് കുടുംബത്തിെന്റ ഉടമസ്ഥതയിലുള്ള 142 ഏക്കര്‍ എസ്റ്റേറ്റ് ബംഗ്ലാവിലായിരുന്നു വിവാഹം. സ്വകാര്യ ചടങ്ങില്‍ ഇസ്ലാം ആചാരപ്രകാരമായിട്ടായിരുന്നു വധൂവരന്മാര്‍ ഒന്നിച്ചത്. ശനിയാഴ്ച്ച അവിടെത്തന്നെ 300 അതിഥികള്‍ക്കുള്ള റിസപ്ഷന് ചടങ്ങും നടന്നു.
നയെല്‍ നാസര്‍ അറിയപ്പെടുന്ന കുതിരയോട്ടക്കാരനാണ്. ഇപ്പോള്‍ കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലാണ് താമസം. സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്സിറ്റിയില്‍ നിന്ന് സാമ്ബത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. സ്റ്റാബ്ള്‍സ് എല്‍.എല്‍.സി എന്ന കമ്ബനിയുടെ ഉടമയാണ്. ജെന്നിഫര്‍ വൈദ്യശാസ്ത്ര വിദ്യാര്‍ഥിനിയാണ്. അടുത്തിടെ വിവാഹ മോചനം നേടിയ ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും ഒരുമിച്ച് കൂടിയ പൊതുവേദി കൂടിയായി മകളുടെ വിവാഹം. ഇവരുടെ മൂത്തമകളാണ് ജെന്നിഫര്‍. റാറി ഗേറ്റ്സ്, ഫോബി ഗേറ്റ്സ് എന്നിവരാണ് മറ്റു മക്കള്‍.