യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന കമ്ബൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷ 2021 ഫെബ്രുവരി ഏഴിന് നടക്കും. അവിവാഹിതരായ ബിരുദ/എന്‍ജിനിയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. വിവിധ അക്കാദമികളിലായി ആകെ 345 ഒഴിവുകളാണുള്ളത്. 17 ഒഴിവുകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം.എന്‍.സി.സി. സി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് ചില കോഴ്സുകളില്‍ സംവരണമുണ്ട്. മിലിട്ടറി അക്കാദമി, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളില്‍ ബിരുദമാണ് യോഗ്യത.
നേവല്‍ അക്കാദമിയിലേക്ക് അപേക്ഷിക്കാന്‍ എന്‍ജിനിയറിങ് ബിരുദം വേണം. എയര്‍ഫോഴ്സ് അക്കാദമിയിലേക്കുള്ള യോഗ്യത ബിരുദമോ എന്‍ജിനിയറിങ് ബിരുദമോ ആണ്.
No Internet connection |