തിരുവനന്തപുരം: ബോളിവുഡ് താരം സണ്ണി ലിയോണ്‍ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരം ഇനി ഒരാഴ്ച ക്വാറന്റൈനിലായിരിക്കും.
സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ ഷൂട്ടിങ്ങിനായാണ് താരം കേരളത്തിലെത്തിയത്. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പമാണ് താരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
ഷൂട്ടിങ്ങിനൊപ്പം അവധിയാഘോഷവും കൂടി ലക്ഷ്യമിട്ടാണ് സണ്ണി ലിയോണ്‍ കേരളത്തില്‍ തങ്ങുന്നത്. തലസ്ഥാനത്തെ സ്വകാര്യ റിസോര്‍ട്ടിലാണ് സണ്ണി ലിയോണിന് താമസം ഒരുക്കിയിരിക്കുന്നത്.
