Dailyhunt
ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും വിവാഹിതരാകുന്നു

ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും വിവാഹിതരാകുന്നു

Real News Kerala 4 years ago

ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും വിവാഹിതരാകുന്നു. ഡിസംബറില്‍ ഇവരുടെ വിവാഹം നടക്കുമെന്ന് ഇടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കായി കത്രീനയുടെ മാതാവ് സൂസാനെയും സഹോദരി ഇസബെല്ലയും മുംബൈയില്‍ എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജസ്ഥാനിലെ സിക്സ് സെന്‍സെസ് ഫോര്‍ട്ട് ബര്‍വാരയാണ് വിവാഹവേദി. വിവാഹത്തിനായുള്ള വസ്ത്രങ്ങള്‍ ഒരുക്കുന്നത് സെലിബ്രിറ്റി ഡിസൈനറും ഫോട്ടോഗ്രാഫറുമായ സബ്യസാചിയാണ്. സൂസാനെയും ഇസബെല്ലയും സബ്യസാചിയുടെ ഡിസൈനിംഗ് സ്റ്റുഡിയോയില്‍ സന്ദര്‍ശനം നടത്തിയ ചിത്രങ്ങളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.

കത്രീനയും വിക്കിയും രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായെങ്കിലും ഇരുവരും സ്ഥിരീകരിച്ചിട്ടില്ല.

പൊതുചടങ്ങുകളിലും മറ്റും വിക്കിയും കത്രീനയും ഒരുമിച്ചെത്താന്‍ തുടങ്ങിയപ്പോഴാണ് ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. നിലവില്‍ പുതിയ സിനിമകളുടെ ഷൂട്ടിംഗ് തിരക്കിലാണ് താരങ്ങള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Realnewskerala