Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചൈനീസ് ഫണ്ട് ആരോപണം; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ട്രസ്റ്റുകള്‍ക്കെതിരേ അന്വേഷണം

ചൈനീസ് ഫണ്ട് ആരോപണം; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ട്രസ്റ്റുകള്‍ക്കെതിരേ അന്വേഷണം

Real News Kerala 6 years ago

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള മൂന്ന് ട്രസ്റ്റുകള്‍ ചൈനീസ് സംഭാവന സ്വീകരിച്ചു എന്നതടക്കമുള്ള ആരോപണങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്പെഷ്യല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിക്കാണ് അന്വേഷണത്തിന്റെ ഏകോപന ചുമതല.

കൊച്ചി ട്രിപ്പിള്‍ ലോക്ഡൗണിലേക്ക്? മുന്നറിയിപ്പുണ്ടാകില്ലെന്ന് മന്ത്രി

കള്ളപ്പണം വെളുപ്പിക്കല്‍ നിയമം, ആദായനികുതി നിയമം, വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള നിയമം എന്നിവ ലംഘിച്ചുവെന്ന ആരോപണത്തില്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിരാഗാന്ധി മൊമ്മോറിയല്‍ ട്രസ്റ്റ് എന്നിവയ്ക്കെതിരെയാണ് കേന്ദ്ര അന്വേഷണം.

സിബിഐയും അന്വേഷണ സമിതിയുടെ ഭാഗമാണ്.

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പി ചിദംബരം എന്നിവരാണ് രാജീവ് ഗാന്ധി ഫൗണ്ടേഷനിലെ അംഗങ്ങള്‍. സോണിയ ഗാന്ധിയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും ചാരിറ്റബിള്‍ ട്രസ്റ്റിന്റേയും ചെയര്‍പേഴ്സണ്‍. ഇന്ദിരാ ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും മേല്‍നേട്ട ചുമതല സോണിയ ഗാന്ധിക്കാണ്.

ചൈനയില്‍ നിന്നുള്‍പ്പെടെ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ട്രസ്റ്റുകള്‍ ക്രമവിരുദ്ധമായി സാമ്ബത്തിക സഹായം സ്വീകരിച്ചിരുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ അടുത്തിടെ ആരോപിച്ചിരുന്നു. യുപിഎ ഭാരണകാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് രാജീവ് ഗാന്ധി ഫൗണ്ടേഷനായി ചിലവഴിച്ചെന്നും ബിജെപി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രസ്റ്റുകള്‍ക്കെതിരേ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Realnewskerala