Thursday, 29 Oct, 8.26 pm Real News Kerala

പ്രധാന വാര്‍ത്തകള്‍
"ചാരമാണെന്ന് കരുതി ചികയാന്‍ നില്‍ക്കേണ്ട, കനല്‍ കെട്ടിട്ടില്ലെങ്കില്‍ പൊള്ളും" രണ്ടും കല്‍പ്പിച്ച്‌ സുരേഷ് ഗോപി

അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് ഗംഭീരമാക്കാന്‍ ഒരുങ്ങുകയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്‍റെ കാവല്‍ എന്ന

സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ പുതിയ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി. ഇതിനോടകം തന്നെ ഹിറ്റായി മാറിയ ടീസറിലെ മാസ് ഡയലോഗും കുറിച്ചുകൊണ്ട് നടന്‍ പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനകം ശ്രദ്ധേയമായി മാറി. പഴയ ആക്ഷന്‍ കിങ് വീണ്ടും എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

പൊതുവേദികളില്ല, കൈയ്യില്‍ പണവുമില്ല, പുതിയ വീട് വിട്ട് പഴയ വീട്ടിലേക്ക്, രാണു മണ്ടാലിന്റെ അവസ്ഥ പഴയതിലും ദയനീയം

'ചാരമാണെന്ന് കരുതി ചികയാന്‍ നില്‍ക്കേണ്ട, കനല്‍ കെട്ടിട്ടില്ലെങ്കില്‍ പൊള്ളും' - സുരേഷ് ഗോപി കുറിച്ചു. പാലക്കാടും വണ്ടി പെരിയാറുമായി ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കാവലില്‍ സുരേഷ് ഗോപിക്കൊപ്പം രണ്‍‌ജി പണിക്കര്‍, സുരേഷ് കൃഷ്ണ, സായാ ഡേവിഡ്, സാദിഖ്, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രഹണം. ജോബി ജോര്‍ജാണ് നിര്‍മ്മാണം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Realnewskerala
Top