Monday, 10 Aug, 7.42 am Real News Kerala

പ്രധാന വാര്‍ത്തകള്‍
ചെറു ഡാമുകളെല്ലാം തുറന്നു, കുട്ടനാട്ടിലും ചെങ്ങന്നൂരിലും താഴ്‌ന്നപ്രദേശങ്ങള്‍ വെള്ളത്തില്‍; പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ സ്ഥിതി ആശങ്കാജനകം

ഞായറാഴ്ചപെയ്യ്ത കനത്ത മഴയോടെ സംസ്ഥാനത്തെ താഴ്‌ന്നപ്രദേശങ്ങള്‍ വെള്ളത്തിലായി. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ സ്ഥിതി ആശങ്കാജനകമാണ്‌. കാസര്‍കോട്, മലപ്പുറം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി അഞ്ചുപേര്‍ മരിച്ചു. പത്തനംതിട്ടയില്‍ ഒരാളെ കാണാതായി.

482 ദുരിതാശ്വാസക്യാമ്ബ്‌ തുറന്നു. 15,240 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ തിങ്കളാഴ്ച ഓറഞ്ച്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

കോട്ടയം മണര്‍കാട്‌ ഒലിച്ചുപോയ കാറില്‍നിന്ന്‌ യുവാവിന്റെ മൃതദേഹം കിട്ടി. അങ്കമാലി മഞ്ഞപ്ര സ്വദേശി ജസ്റ്റിനാണ്‌ മരിച്ചത്‌. ചേര്‍ത്തല എഴുപുന്ന നീണ്ടകരത്തോട്ടില്‍ മീന്‍പിടിക്കുന്നതിനിടയില്‍ വള്ളംമറിഞ്ഞ് 14--ാം വാര്‍ഡ് നികര്‍ത്തില്‍ അജേഷ് (25) മരിച്ചു. കാസര്‍കോട്ട്‌ രാജപുരം പൂടങ്കല്ല് കാഞ്ഞിരത്തടിയിലെ നാരായണന്റെ മകള്‍ ശ്രീലക്ഷ്മി (26) തോട്ടില്‍വീണ് മരിച്ചു.

വന്ദേഭാരത് മിഷന്‍ അടുത്ത ഘട്ടം: ബഹ്റൈനില്‍നിന്ന് കേരളത്തിലേക്ക് ആറ് വിമാനങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

മലപ്പുറം കാളികാവില്‍ ചെക്ക്ഡാമില്‍ കുളിക്കാനിറങ്ങിയ പള്ളിക്കടവ് കോലോത്തുംതൊടിക സുലൈമാന്റെ മകന്‍ സവാദ് റാഷി (18) മരിച്ചു. കോട്ടയം ഈരാറ്റുപേട്ടയില്‍ ബിജു (43) ഷോക്കേറ്റ്‌ മരിച്ചു. പത്തനംതിട്ട പ്രമാടത്ത്‌ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട്‌ പ്രസാദ്‌ ഭവനത്തില്‍ രാജന്‍പിള്ളയെ കാണാതായി‌.

പമ്ബാ ഡാമിന്റെ ആറ്‌ ഷട്ടര്‍ തുറന്നു. ഇതോടെ കുട്ടനാട്‌, ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ വെള്ളം കയറി. കുറ്റ്യാടി, പെരിങ്ങല്‍കുത്ത്‌, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പൊന്മുടി, മൂഴിയാര്‍, കല്ലാര്‍, ഇരട്ടയാര്‍, നെയ്യാര്‍, അരുവിക്കര, പേപ്പാറ, മണിയാര്‍, ഭൂതത്താന്‍കെട്ട്‌, മലങ്കര, മംഗലം, മൂലത്തറ, കാഞ്ഞിരപ്പുഴ, ശിരുവാണി, കാരാപ്പുഴ, പഴശ്ശി ഡാമുകളും തുറന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Realnewskerala
Top