Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പ്പന നിരോധിച്ചു

ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പ്പന നിരോധിച്ചു

Real News Kerala 5 years ago

ഇരുചക്രവാഹനം ഓടിക്കുമ്ബോള്‍ ഹെല്‍മറ്റ് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ വിപണിയില്‍ വില്‍ക്കപ്പെടുന്ന മിക്ക ഹെല്‍മറ്റുകളുടേയും സുരക്ഷയുടെ കാര്യത്തില്‍ വേണ്ടത്ര ഉറപ്പില്ല. മിക്ക ഹെല്‍മറ്റുകള്‍ക്കും ഐഎസ്‌ഐ മുദ്രയില്ല.

എന്നാല്‍ ഇനി അത്തരത്തിലുളള ഹെല്‍മറ്റുകളുടെ വില്‍പ്പനയും നിര്‍മ്മാണവും സാധ്യമല്ല. ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പ്പന നിരോധിച്ച്‌ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം.

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്‌ട് പ്രകാരം ഐഎസ്‌ഐ അംഗീകാരമില്ലാത്ത ഐഎസ്‌ഐ സ്റ്റിക്കര്‍ പതിച്ച ഹെല്‍മറ്റ് ഉപയോഗിച്ചാല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാം. ഐഎസ്‌ഐ മുദ്ര ഇല്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പ്പന, ഇറക്കുമതി, നിര്‍മ്മാണം, സൂക്ഷിക്കല്‍ എന്നിവ നടത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴയും ഒരു വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാം.

2018 ല്‍ മന്ത്രാലയം ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചതെങ്കിലും നടപ്പാക്കിയിരുന്നില്ല.

ഈ ജൂണ്‍ ഒന്നു മുതലാണ് പുതിയ നിയമം നടപ്പിലാക്കിയത്. ഇതനുസരിച്ച്‌ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ ഹെല്‍മറ്റുകള്‍ക്കും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) നിഷ്‌കര്‍ഷിക്കുന്ന ഗുണനിലവാര മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച്‌ ഐഎസ്‌ഐ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമായും വേണം. തദ്ദേശ നിര്‍മാതാക്കളെ സഹായിക്കുന്നതിനായാണ് പുതിയ നിയമം പ്രാമുഖ്യം നല്‍കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Realnewskerala