Saturday, 28 Nov, 2.42 pm Real News Kerala

പ്രധാന വാര്‍ത്തകള്‍
ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സേനാ പിന്‍മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വൈകാതെ ഫലം കാണുമെന്ന് കരസേന മേധാവി മനോജ് മുകുന്ദ് നരവനെ

ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സേനാ പിന്‍മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വൈകാതെ ഫലം കാണുമെന്ന കരസേന മേധാവി മനോജ് മുകുന്ദ് നരവനെ പറഞ്ഞു. രാജ്യം നേരിടുന്ന ഏത് വെല്ലുവിളിയെയും നേരിടാന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ഏഴിമലയിലെ ഇന്ത്യന്‍ നാവിക അക്കാദമയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിനകത്ത് നിന്നും അയല്‍ രാജ്യങ്ങളില്‍ നിന്നും വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും തീവ്രവാദ ഭീഷണിയടക്കം ഏത് വെല്ലുവിളിയും നേരിടാന്‍ രാജ്യം സജ്ജമാണെന്നും മെയ് മാസം ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഉണ്ടായ ചൈനീസ് കടന്നുകയറ്റം ഇന്റലിജന്‍സ് വീഴ്ചയാണെന്ന വിമര്‍ശനത്തോട് യോജിക്കാനാവില്ലെന്നും സേനാ പിന്മാറ്റത്തില്‍ ഇന്ത്യയും ചൈനയും ഉടന്‍ ധാരണയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ വ്യക്തമാക്കി.

കേരളം ഭരിക്കുന്നത് തസ്‌കര സംഘമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

ഏഴിമലയിലെ ഇന്ത്യന്‍ നാവിക അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ നാവികരുടെ പാസിംഗ്‌ഔട്ട് പരേഡില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. പരിശീലനം പൂര്‍ത്തിയാക്കിയത് ശ്രീലങ്കയില്‍ നിന്നുള്ള രണ്ടു പേരടക്കം 164 നാവികരാണ്. കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു. ചടങ്ങില്‍ മികച്ച കാഡറ്റുകള്‍ക്കുള്ള വിവിധ അവാര്‍ഡുകള്‍ സമ്മാനിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Realnewskerala
Top