Sunday, 27 Sep, 9.18 pm Real News Kerala

പ്രധാന വാര്‍ത്തകള്‍
ഇന്ത്യയിലെ കര്‍ഷകരെ ശക്തരാക്കാന്‍ കാര്‍ഷിക ബില്ലിലൂടെ സാധിക്കും; മന്‍ കി ബാതില്‍ കാര്‍ഷിക ബില്ലിനെ പ്രതിപാദിച്ച്‌ പ്രധാനമന്ത്രി

രാജ്യത്താകെ വലിയ പ്രക്ഷോഭത്തിന്‌ വഴിവച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്‍. പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാതില്‍ കാര്‍ഷിക ബില്ലിനെ പ്രതിപാദിച്ച്‌ എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഇന്ത്യയിലെ കര്‍ഷകരെ ശക്തരാക്കാന്‍ കാര്‍ഷിക ബില്ലിലൂടെ സാധിക്കും. കോവിഡ് കാലത്ത് അവര്‍ വലിയ പ്രതിസന്ധികളെ നേരിട്ടിട്ടും പിന്മാറാന്‍ തയ്യാറായിട്ടില്ല, അവര്‍ ശക്തരാവുമ്ബോള്‍ നമ്മുടെ രാജ്യവും ശക്തി പ്രാപിക്കും.' - പ്രധാനമന്ത്രി പറഞ്ഞു.

'കുറ്റവാളികളുടെ പ്രതികരണങ്ങളെയും അതിനെതിരെ പോരാടുന്ന സ്ത്രീകളുടെ പ്രതികരണങ്ങളെയും ഒരേ തട്ടില്‍ വച്ച്‌ അളക്കാന്‍ ശ്രമിക്കുന്നത് നീതിയല്ല'; ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി ഡബ്ല്യു.സി.സി

കാര്‍ഷിക ബില്ലിലൂടെ കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ വില്‍ക്കാന്‍ സാധിക്കും. മുന്‍പൊക്കെ മാര്‍ക്കറ്റ് കമ്മിറ്റികള്‍ വഴി മാത്രമായിരുന്നു വില്‍പ്പന സാധിക്കുക. ഇനി പക്ഷെ വിളകള്‍ ഉയര്‍ന്ന വിലയില്‍ ആര്‍ക്കും വില്‍ക്കാനും സാധിക്കും. രാജ്യത്തെ സാധാരണക്കാരനായ ആളുകളുടെ ഉന്നമനം ലക്ഷ്യം വച്ചാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിജയ് പി.നായര്‍ക്കും ശാന്തിവിള ദിനേശിനും എതിരെ ദുര്‍ബലവകുപ്പും കുറ്റവും; ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ല കുറ്റങ്ങള്‍

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Realnewskerala
Top