Monday, 14 Jun, 5.10 pm Real News Kerala

വാര്‍ത്തകള്‍
ജയ്ശ്രീറാം വിളിച്ചില്ല; പള്ളിയില്‍ നിസ്ക്കരിക്കാന്‍ പോയ മുസ്ലീം വയോധികനെ ഓട്ടോയില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ചു; വനപ്രദേശത്തേക്ക് വലിച്ചിഴച്ച്‌ കൊണ്ടു പോയശേഷം താടി മുറിച്ചു

ഉത്തര്‍പ്രദേശില്‍ പള്ളിയില്‍ നിസ്ക്കരിക്കാനായി പോയ മുസ്ലീം വയോധികന് നേരെ ക്രൂരമായ ആക്രമണം. ജൂണ്‍ അഞ്ചിനാണ് ആക്രമണം ഉണ്ടായത്. അബ്ദുല്‍ സമദ് എന്നയാളെയാണ് രണ്ടംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്.ആക്രമണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

ഓട്ടോയില്‍ നിന്ന് ഇയാളെ തട്ടിക്കൊണ്ടുപോയ ശേഷം വനപ്രദേശത്തേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോകുകയായിരുന്നു. സംഘം ജയ്ശ്രീറാം, വന്ദേമാതരം എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു മര്‍ദ്ദനം.

കത്തികാണിച്ച്‌ ഭീഷണിപ്പെടുത്തിയായിരുന്നു ഇവര്‍ വയോധികനെ ആക്രമിച്ചത്. തല്ലരുതെന്ന് വയോധികന്‍ അപേക്ഷിച്ചെങ്കിലും കേള്‍ക്കാന്‍ ആക്രമണകാരികള്‍ തയ്യാറായില്ല. മര്‍ദ്ദിക്കുന്നതോടൊപ്പം വയോധികന്റെ താടിയും സംഘത്തില്‍ ഒരുവന്‍ മുറിച്ചുമാറ്റുന്നത് വീഡിയോയില്‍ കാണാം.കറുത്ത ഷര്‍ട്ടും ചുവന്ന ട്രൗസറുമാണ് പ്രതികളിലൊരാള്‍ ധരിച്ചത്. ഇയാള്‍ പാക്കിസ്ഥാന്‍ ചാരനാണെന്നും ഇവര്‍ ആരോപിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Realnewskerala
Top