Dailyhunt
കനത്ത മഴകാരണം ഇടുക്കിയില്‍ നാല് അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു

കനത്ത മഴകാരണം ഇടുക്കിയില്‍ നാല് അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു

Real News Kerala 5 years ago

അതിശക്തമായ മഴ തുടര്‍ന്നതോടെ ഇടുക്കിയില്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറക്കുന്നു. അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് നാല് അണക്കെട്ടുകളുടെ ഷട്ടറുകളാണ് തുറന്നത്. ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, കുണ്ടള, മലങ്കര എന്നീ അണക്കെട്ടുകളുടെ ഷട്ടറുകളാണ് തുറന്നിരിക്കുന്നത്.

കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയില്‍ അടുത്തയാഴ്ച്ച തുടങ്ങും

ഇടുക്കി അണക്കെട്ടില്‍ രാത്രി ഏഴിന് രേഖപ്പെടുത്തിയ കണക്കനുസരിച്ച്‌ ജലനിരപ്പ് 2379.68 അടിയായി ഉയര്‍ന്നു. സംഭരണശേഷിയുടെ 80.57 ശതമാനമാണിത്. മുല്ലപ്പെരിയാറില്‍ 125.75 അടിയാണ് ജലനിരപ്പ്. അതേസമയം, മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്.

തൊടുപുഴ, മൂവാറ്റുപുഴയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് എം.വി.ഐ.പി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ വീണ്ടും വില്‍പ്പനക്കെത്തി റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Realnewskerala