Thursday, 05 Aug, 11.34 am Real News Kerala

പ്രധാന വാര്‍ത്തകള്‍
കിഴക്കന്‍ ലഡാക്കില്‍ 19,300 അടി ഉയരത്തില്‍ റോഡ് നിര്‍മ്മിച്ച്‌ ഇന്ത്യ! റോഡ് നിര്‍മ്മിച്ചിരിക്കുന്നത് മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്ബുകളേക്കാള്‍ ഉയരത്തില്‍; തകര്‍ത്തത് ബൊളീവിയയില്‍ 18,953 അടി ഉയരത്തില്‍ നിര്‍മ്മിച്ച റോഡിന്റെ റെക്കോര്‍ഡ്‌

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡ് 19,300 അടി ഉയരത്തില്‍ നിര്‍മ്മിച്ചതായി സര്‍ക്കാര്‍ ബുധനാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്ബുകളേക്കാള്‍ ഉയരത്തിലാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത് - നേപ്പാളിലെ സൗത്ത് ബേസ് ക്യാമ്ബ് 17,598 അടി ഉയരത്തിലാണ്, ടിബറ്റിലെ നോര്‍ത്ത് ബേസ് ക്യാമ്ബ് 16,900 അടിയിലാണ്. ബൊളീവിയയില്‍ 18,953 അടി ഉയരത്തില്‍ നിര്‍മ്മിച്ച റോഡിന്റെ റെക്കോര്‍ഡാണ് തകര്‍ത്തത്.

ഏറ്റവും വലിയ വാണിജ്യ വിമാനങ്ങള്‍ 30,000 അടി ഉയരത്തിലും അതിനു മുകളിലുമാണ് പറക്കുന്നത്. അതിനാല്‍ ഈ റോഡ് അതിന്റെ പകുതിയിലധികം ഉയരത്തിലാണ്. ഉംലിംഗ പാസില്‍ പണിത റോഡ് നിര്‍മ്മിച്ചത് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ്.

എവറസ്റ്റ് ബേസ് ക്യാമ്ബുകളേക്കാള്‍ ഉയരത്തിലാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. ബൊളീവിയയിലെ 18,953 അടി ഉയരത്തിലുള്ള ഉതുറുങ്കു റോഡിന്റെ റെക്കോര്‍ഡാണ് ഉംലിംഗ്‌ല മറികടന്നത്. പുതിയ പാത ലഡാക്കിലെ സാമൂഹിക-സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുത്താനും ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

52 കിലോമീറ്റര്‍ നീളമുള്ള റോഡിന്റെ ടാറിങ് ഇപ്പോഴാണ് പൂര്‍ത്തിയായത്. ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ശൈത്യകാലത്ത് നെഗറ്റീവ് 40 ഡിഗ്രിയിലേക്ക് ഊഷ്മാവ് താഴും. സാധാരണ സ്ഥലങ്ങളെ അപേക്ഷിച്ച്‌ ഇവിടെ ഓക്‌സിജന്‍ ലെവലില്‍ ഏകദേശം 50 ശതമാനത്തിന്റെ കുറവുണ്ട്.

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നും സര്‍ക്കാര്‍ അറിയിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Realnewskerala
Top